കോതമംഗലം: കായിക കേരളം ഉറ്റുനോക്കുന്ന എറണാകുളം റവന്യൂജില്ലാ കായികമേള ഇന്ന് തുടക്കമാകും. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ തന്നെ ഇക്കുറിയും കോതമംഗലത്തുകാരുടെ പോരാട്ടമായിരിക്കും ശ്രദ്ധേയമാവുക.
കഴിഞ്ഞവര്‍ഷം ജില്ലയിലും, സംസ്ഥാനത്തും വിജയകിരീടം ചൂടിയതിന്റെ ആത്മവിശ്വാസവുമായാണ് കോതമംഗലം മാര്‍ബേസില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഇത്തവണ കളത്തിലിറങ്ങുക. എന്നാല്‍ കഴിഞ്ഞ തവണ കിരീടം നഷ്ടപ്പെട്ടതിന്റെ വാശിയും കോതമംഗലം വിദ്യാഭ്യാസ ജില്ലമേളയില് ശക്തമായ ആധിപത്യമുറപ്പിച്ചതിന്റെ ആത്മവിശ്വത്തില്‍ കിരീടം തിരിച്ചു പിടിക്കുമെന്ന പ്രതിജ്ഞയോടെയാണ് കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്കൂള്‍ അങ്കത്തിനിറങ്ങുന്നത്.
കഴിഞ്ഞ ദിവസം നടന്ന കോതമംഗലം വിദ്യാഭ്യാസ ജില്ല കായികമേളയില്‍ 483 പോയിന്റ് നേടി 32 പോയിന്റുകള്‍ കൂടുതല്‍ നേടി സെന്റ് ജോര്‍ജ് കരുത്ത് തെളിയിക്കുകയായിരുന്നു. മാര്‍ബേസിലിന് 451 പോയിന്റാണ് ലഭിച്ചത്. റവന്യൂജില്ലയിലും സംസ്ഥാനത്തും വിജയം ആവര്‍ത്തിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രധാനകായികാധ്യാപകനായ രാജുപോള്‍ മാസ്റ്റര്‍ ജന്മഭൂമിക്ക് നല്കി പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. 35 ആണ്‍കുട്ടികളും 39 പെണ്കുട്ടികളുമടക്കം 74 കുട്ടികളാണ് മത്സരിക്കുന്നത്. പോള്‍വാള്‍ട്ട്, ഹര്‍ഡില്‍സ്, ത്രോസ് തുടങ്ങി എല്ലാ ഇനങ്ങളിലും ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തും. പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് മറികടക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഇതിനായുള്ള ചിട്ടയോടെയുള്ള അവസാന വട്ട കടുത്ത പരിശ്രമം പൂര്‍ത്തിയാക്കിയതായും ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വിശ്രമദിനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ റവന്യൂജില്ലയിലും സംസ്ഥാനത്തും കഴിഞ്ഞ വര്‍ഷം നേടിയ ആധിപത്യം കടുത്ത മത്സരത്തിലൂടെ നിലനിര്‍ത്തുമെന്ന് മാര്‍ബേസില്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പ്രധാനകായിക അധ്യാപകനായ ബാബു പറഞ്ഞു. ട്രാക്കിലും, ജമ്പ്സ്, ത്രോസ് എന്നീ ഇനങ്ങളില്‍ കൂടുതല്‍ പോയിന്റുകള്‍ നേടും വിവിധ ഇനങ്ങളിലായി 73 കുട്ടികള്‍ മത്സരിക്കും. കിരീടം നിലനിര്‍ത്താനുള്ള അവസാനവട്ടപരിശീലനവും പൂര്‍ത്തിയായതായും സഹ അദ്ധ്യാപകരായ ഷിബിയും, സിബിയും തന്നോടൊപ്പം പടയൊരുക്കത്തിനായി ഉണ്ടായിരുന്നതായും ബാബു മാസ്റ്റര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: