ഷിംല: ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 11 പേര് മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിര്‍മൗര്‍ ജില്ലയിലെ തിമ്പി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ വാന്‍ റോഡില്‍ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: