മട്ടന്നൂറ്‍: നമ്മുടെ സംസ്കാരത്തെയും കുടുംബങ്ങളെയും തകര്‍ക്കുന്ന മദ്യം, മയക്കുമരുന്ന് പോലുള്ള വന്‍വിപത്തിനെതിരെ തൊഴിലാളികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ആവശ്യപ്പെട്ടു. മോട്ടോര്‍ എഞ്ചിനീയര്‍ മസ്ദൂറ്‍ സംഘ് മട്ടന്നൂറ്‍ മേഖലാ സമ്മേളനത്തിണ്റ്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്വാനത്തെ ആരാധനയായി കാണുന്ന സംസ്കാരമാണ് ബിഎംഎസിനുള്ളതെന്നും ദേശീയ ബോധത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ബിഎംഎസ് പ്രവര്‍ത്തകര്‍ സമൂഹത്തിണ്റ്റെ കാവലാളാവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മട്ടന്നൂറ്‍ മഹാദേവ ഹാളില്‍ നടന്ന സമ്മേളനം ബിഎംഎസ് കൊല്ലം ജില്ലാ സെക്രട്ടറി ബി.ശിവജി സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ തൊഴിലാളികള്‍ക്ക് ആധുനിക കാലത്ത് അവരുടെ സേവനത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ശിവജി സുദര്ശന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമൂഹം അവരെ വെറും തൊഴിലാളിയായി മാത്രമായിട്ടാണ് ചിത്രീകരിക്കുന്നത്. ആതുരസേവനത്തിലും അപകടസമയങ്ങളിലും ജീവന് പോലും പണയപ്പെടുത്തി അന്നും ഇന്നും മോട്ടോര്‍ തൊഴിലാളികള്‍ സേവനം നടത്തിവരുന്നുണ്ടെന്നും അതുകൊണ്ട് അവര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്നും അര്‍ഹമായ പരിഗണന ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ജി.മോഹനന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി.ജ്യോതിര്‍മനോജ്, മോട്ടോര്‍ എഞ്ചിനീയറിംഗ് മസ്ദൂറ്‍ സംഘം ജില്ലാ സെക്രട്ടറി പി.മുരളീധരന്, ജില്ലാ ട്രഷറര്‍ സത്യന് കൊമ്മേരി എന്നിവര്‍ സംസാരിച്ചു. കെ.പ്രകാശന് സ്വാഗതവും എ.രാജീവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: