കണ്ണൂറ്: ഗ്രന്ഥശാലകള്‍ക്ക് ഗ്രാണ്റ്റ് നല്‍കുന്നില്ല. സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലേക്ക്. ലൈബ്രറി കൗണ്‍സിലിന് സര്‍ക്കാര്‍ ഗ്രാണ്റ്റ് നല്കിയാല് മാത്രമേ അംഗ ലൈബ്രറികള്‍ക്ക് ഗ്രാണ്റ്റും ലൈബ്രേറിയന്മാര്ക്ക് അലവന്‍സും അനുവദിക്കുകയുള്ളൂ. എന്നാല്‍ ൧൫.൫ കോടി രൂപയില്‍ ഒറ്റ പൈസ പോലും സര്‍ക്കാര്‍ നല്‍കിയില്ലെന്നും അതിനാല്‍ ഗ്രാണ്റ്റ് അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്. സംസ്ഥാനത്തെ ൭൫൦൦ ഗ്രന്ഥശാലകളുടെ ഗ്രഡേഷന് പൂര്‍ത്തിയായി പുസ്തക ഗ്രാണ്റ്റിന് വേണ്ടി ലൈബ്രറികള്‍ കാത്തിരിക്കുകയാണ്. സാധാരണ നംവബര്‍ ഡിസംബര്‍ മാസത്തില്‍ ഗ്രാണ്റ്റ് നല്‍കാറുണ്ട്. മാത്രമല്ല ലൈബ്രറിയന്മാരുടെ അലവന്‍സ് രണ്ടു ഗഡുക്കളായാണ് നല്‍കുക. ഒരു ഗഡു സപ്തംബറില്‍ നല്‍കേണ്ടതാണ്. തുച്ഛമായ വരുമാനമാണ് ലൈബ്രറിയന്മാര്ക്കുള്ളത്. ൮൫൦ മുതല്‍ ൧൧൦൦ വരെയാണ് ലൈബ്രറിയന്മാരുടെ അലവന്‍സ്. ഇത് പോലും നല്കാന് സാധിച്ചിട്ടില്ല. ലൈബ്രറികള്‍ക്ക് എ മുതല്‍ എഫ് വരെയുള്ളവര്‍ക്ക് ൭൫൦൦ മുതല്‍ ൨൦൦൦൦ രൂപ വരെയാണ് ഗ്രാണ്റ്റ്. പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിന് ഗ്രാണ്റ്റ് ലഭിക്കാത്തത് തടസ്സമായിരിക്കുകയാണ്. പുതിയ സാംസ്കാരിക നയത്തിണ്റ്റെ കരടില്‍ പറയുന്നത് ലൈബ്രറികള്‍ക്ക് കിട്ടി കൊണ്ടിരിക്കുന്ന ലൈബ്രറി സെസ്സ് വെട്ടികുറക്കണമെന്നാണ്. ലൈബ്രറി കൗണ്‍സില്‍ രൂപീകരിച്ചത് മുതല്‍ കെട്ടിട നികുതിയുടെ ൫ ശതമാനം ലൈബ്രറി സെസ്സ് തദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുത്ത് ലൈബ്രറി കൗണ്‍സിലിന് നല്‍കാറുണ്ട്. ഇത് ഒരു ശതമാനമായി കുറക്കണമെന്നാണ് ശുപാര്‍ശ. ലൈബ്രറി കൗണ്‍സിലിന് ഗ്രാണ്റ്റ് നിഷേധിച്ചതോടെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടുത്ത മാസത്തോടെ മുടങ്ങും. സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഡിസംബര്‍ നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ഗ്രന്ഥശാലാ സംരക്ഷണ സമിതിയുടെ കൂട്ടായ്മയോടെ പ്രക്ഷോഭത്തിന് തുടക്കമാവും തുടര്‍ന്ന് ജില്ലാ താലുക്ക്് തലത്തില്‍ ഗ്രന്ഥശാലാ സംരക്ഷണ സമിതി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: