കൊച്ചി: കൊച്ചിമേട്രോയുടെ നിര്‍മാണ ചുമതല ഡിഎംആര്‍സി ഏറ്റെടുത്തിരിക്കുന്നു എന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. അവരുടെ സഹകരണം എത്രത്തോളമാകാം, പങ്കളിത്തം എവിടെവരെ, ഇ.ശ്രീധരന്റെ റോള്‍ എന്തായിരിക്കും എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. മെട്രോയുടെ കാര്യത്തില്‍ ആശങ്കകള്‍ ബാക്കിനില്‍ക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു. മെട്രോറെയില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി വൈറ്റിലയില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിന്റെ നാലാംദിന ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മുഖ്യമന്ത്രിയുടെ പല വാഗ്ദാനങ്ങളില്‍ ഒന്നാണിത്. കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി, ശബരിറെയില്പാതയുടെ നിര്‍മാണ പുരോഗതി, ഇതൊക്കെ വാഗ്ദാനങ്ങളില്‍ ചിലതാണ് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതി അംഗം അഡ്വ.കെ.ആര്.രാജഗോപാല്‍, നെടുമ്പാശ്ശേരി രവി, എം.എന്‍.മധു, എന്‍.പി.ശങ്കരന്‍കുട്ടി, കെ.പി.രാജന്, റ്റി.പി.മുരളീധരന്, ഷാലി വിനയന്, എം.രവി, പി.എസ്.ഷമ്മി, എം.എന്‍.ഗംഗാധരന്, സന്തോഷ് പത്മനാഭന്, കെ.കെ.ദിലീപ്, ശ്രീവല്സന്, പി.എസ്.അജി, ബാബുരാജ് തച്ചേത്ത്, വി.എസ്.സത്യന്, സഹജ ഹരിദാസ്, എന്‍.വി.സുദീപ് എന്‍.എല്‍.ജയിംസ്, ഇ.എസ്.പുരുഷോത്തമന്, അഡ്വ.കെ.വി.സാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: