കൊച്ചി: സാംസ്കൃതിക മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭാരതത്തിന്റെ സാംസ്കാരിക ഭാഷയും സര്വ്വഭാഷാജനനിയുമായ സംസ്കൃതഭാഷയുടെ പ്രചരണം അത്യന്താപേക്ഷിതമാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍.രവീന്ദ്രന് അഭിപ്രായപ്പെട്ടു. എറണാകുളം ഇടപ്പള്ളി അമൃത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എന്‍.പി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷനായിരുന്നു. ബ്രഹ്മചാരി അനഘാമൃതചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി വിശ്വംസംസ്കൃത പ്രതിഷ്ഠാനം ഏര്‍പ്പെടുത്തിയ പഠനധനസഹായവും, സ്കോളര്‍ഷിപ്പും വിതരണം ചെയ്തു.
എം.ബി.ഹരികുമാര്‍ സ്വാഗതവും, കിരണ്‍കുമാര്‍ നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രവര്‍ത്തക സംഗമത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 250 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: