കരുനാഗപ്പള്ളി: ലോകസംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്നും ജാതിരഹിത മനസോടെയുള്ള ഒരു ഹൈന്ദവസമൂഹം കേരളത്തില്‍ ഉയര്ത്തെഴുന്നേറ്റിട്ടുണ്ടെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു. ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയില്‍ പന്ത്രണ്ടുവിളക്കിനോടനുബന്ധിച്ച് നടക്കുന്ന ഹിന്ദുമത കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെ ഏറ്റെടുക്കാന്‍ നാം ഒറ്റക്കെട്ടായി മുന്നോട്ടു വരണം. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഹിന്ദുഐക്യവേദി നടത്തുന്നത്. ഭാരത സംസ്കൃതി നിലനില്‍ക്കുന്നത് അതിനെ ഹിന്ദുക്കള്‍ പരിപാലിച്ചു സംരക്ഷിക്കുന്നതിനാലാണ്. ഭാരതത്തെ നശിപ്പിക്കാന്‍ ആധ്യാത്മികതയെ തകര്‍ക്കാനാണ് ആദ്യം ശ്രമിച്ചത്. അതിലൂടെ മാത്രമേ ഭാരതത്തെ തകര്‍ക്കാന്‍ കഴിയു എന്ന് പാശ്ചാത്യശക്തികള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഒടുവില്‍ അവന് നമ്മുടെ സമ്പത്ത് കവരുകയാണ് ചെയ്തതെന്നും ഇ.എസ്. ബിജു കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ.പി. ചന്ദ്രമോഹനന് ഉദ്ഘാടനം ചെയ്തു. ഡോ. ജോഷ് ശ്രീധരന് അധ്യക്ഷനായി. പി. കേശവന്നായര്, കെ.ജി. രവി, രാജേന്ദ്രന്, കാര്ത്തികേയന് വയലിത്തറ, രാജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: