കൊല്ലം: മൂന്ന് ദിവസമായി കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്നുവന്ന സിബിഎസ്ഇ സംസ്ഥാന കായികമേള സമാപിച്ചു.
കോട്ടയം ലേബര്‍ ഇന്ത്യാ പബ്ലിക് സ്കൂള്‍ 118 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്മാരായി.
വടുതല ചിന്മയ വിദ്യാലയം 110 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. ലേബര്‍ ഇന്ത്യാ സ്കൂളിലെ ഗൗതം, അജിത്, അരുണ്‍, ആല്വിന് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. അണ്ടര്‍ 14 വിഭാഗത്തില്‍ ഇടുക്കി വിശ്വദീപ്തി സ്കൂളും അണ്ടര്‍ 16 വിഭാഗത്തില്‍ അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളും ചാമ്പ്യന്മാരായി.
മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബി. കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡോ.വി.കെ. ജയകുമാര്‍ അധ്യക്ഷനായിരുന്നു. നാഷണല്‍ പബ്ലിക് സ്കൂള്‍ ചെയര്മാന് കെ.കെ. ഷാജഹാന്, ദീപാചന്ദ്രന്‍, സുല ജയകുമാര്‍, ശബരീഷ് ജയകുമാര്‍, ഡോ. രാമഭദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: