അങ്കമാലി: അത്താണി, ചെങ്ങമനാട്, കുറുമശ്ശേരി, കുന്നുകര പ്രദേശങ്ങളില്‍ വ്യാപകമായി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന നിരോധിത ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്നതായി ആക്ഷേപം. ചെങ്ങമനാട് എസ്ഐടിജി രജന്കുമാറിെന്റ നേതൃത്വത്തില്‍ പോലിസ് അത്താണിയിലും ചെങ്ങമനാട്ടും മിന്നല്‍ പരിശോധന നടത്തി.
അത്താണിയിലെ ടോമി സ്റ്റേഷനറിയില്‍ നടത്തിയ പരിശോധനയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മാരകമായ വിവിധയിനം ലഹരി പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. കടയുടമ അന്നമനട സ്വദേശി ടോമിയെ പോലിസ് കസ്റ്റഡിയിലെടുക്കുകയും കേസ്സെടുക്കുകയും ചെയ്തു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന പല സ്ക്കൂളുകളിലേയും വിദ്യാര്‍ഥികള്‍ ലഹരി പദാര്ഥങ്ങള്ക്കിരയാകുന്നതായി ആക്ഷേപമുണ്ട്. മയക്കുമരുന്ന്,ഹാന്ര്സ്, പാന്‍പരാഗ് അടക്കമുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം, അനാശാസ്യപ്രവണത, മൊബെയില്‍ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗം, അസാന്മാര്ഗിക പ്രവര്‍ത്തനങ്ങള്‍, അക്രമവാസന തുടങ്ങിയവ നിരീക്ഷിക്കുന്നതിന് സ്കൂളുകള്‍ കേന്ദ്രീകരിച്ച് രൂപവല്‍ക്കരിച്ചിട്ടുള്ള സ്കൂള്പ്രൊട്ടക്ഷന്ഗ്രൂപ്പുകള് മേഖലയില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അന്യസംസ്ഥാന തൊഴിലാളികളാണ് കച്ചവട സ്ഥാപനങ്ങളില്‍ ലഹരിപദാര്‍ഥങ്ങളില്‍ വില്പ്പനക്കെത്തിക്കുന്നതെന്നാണ് സൂചന. അതിന് പുറമെ ടാങ്കര്ലോറികളിലേയും, നാഷണല്‍പെര്‍മിറ്റ് വാഹനങ്ങളിലേയും ജീവനക്കാരും ലഹരിപദാര്‍ഥങ്ങള്‍ എത്തിക്കുന്നവരില്പ്പെടുന്നതായി സൂചനയുണ്ട്.
കുട്ടികളില്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം രൂക്ഷമായതോടെ സന്നദ്ധ സംഘടനകളുടേയും, എസ്.പി.ജി അടക്കമുള്ള ഗ്രൂപ്പുകളുടേയും സഹകരണത്തോടെ ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും, വിപണനത്തിനെത്തിക്കുന്ന മാര്‍ഗങ്ങളും കണ്ടെത്താന്‍ പോലിസ് നിരീക്ഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.ലഹരിപദാര്‍ഥ വേട്ടക്ക് ജനപ്രതിനിധികളുടെയും സഹകരണം പോലിസ് തേടിയിട്ടുണ്ട്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിെന്റ പരിധിയില്‍ അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ വിവിധയിനം ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്നുണ്ടെന്നാണ് സന്നദ്ധസംഘടന നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അത്താണി, ചെങ്ങമനാട്, കുന്നുകര, കുറുമശ്ശേരി എന്നിവിടങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് പോലിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: