കണ്ണൂറ്: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ നാല് ആശുപത്രികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷണ്റ്റെ നേതൃത്വത്തില്‍ ൨൯ ദിവസമായി നടന്നുവരുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. ഇന്നലെ കലക്ടറുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് സമരത്തിന് പരിഹാരമായത്. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഇണ്റ്റസ്ട്രിയല് കമ്മറ്റിയുടെ പരിഗണനയിലായതിനാല്‍ താല്ക്കാലികമായ പരിഹാരമാണ് ഇന്നലെയുണ്ടായത്. കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം അതിണ്റ്റെയടിസ്ഥാനത്തില് തുടര്‍ നടപടികള്‍ സ്വീകരിക്കും. റിപ്പോര്‍ട്ട് വരുന്നതുവരെ നിലവിലുള്ള ഷിഫ്റ്റ് സമ്പ്രദായം തുടരാനും നഴ്സുമാര്‍ ഉന്നയിച്ച ൬-൬-൧൨ ഷിഫ്റ്റ് സമ്പ്രദായം അതിനുശേഷം പരിഗണിക്കാമെന്നും ധാരണയായി. ശമ്പളവര്‍ദ്ധനവ് എന്ന നിലയ്ക്ക് ഇടക്കാലാശ്വാസമായി എല്ലാ ജീവനക്കാര്‍ക്കും ൧൦൦൦ രൂപ വര്ദ്ധിപ്പിച്ചുനല്കുന്നതിനും രാത്രി ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് ൨൫൦ രൂപ വീതം അധികമായി നല്‍കാനും ധാരണയായി. വാര്‍ഷിക ഇന്ക്രിമെണ്റ്റ് സംബന്ധിച്ച് അതത് ആശുപത്രി മാനേജ്മെണ്റ്റുമായി ചര്‍ച്ച ചെയ്ത് പിന്നീട് തീരുമാനമെടുക്കും. സമരം ചെയ്ത കാലയളവിലെ വേതനം എന്ന നിലയ്ക്ക് ൨൫൦൦ രൂപ വീതം അലവന്‍സ് നല്‍കും. സമരം ശക്തിപ്പെടുത്തുന്നതിണ്റ്റെ ഭാഗമായി കണ്ണൂറ് കൊയിലി, തളിപ്പറമ്പ് ലൂര്‍ദ് എന്നീ ആശുപത്രികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ ഇന്നലെ രാവിലെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരം ഒത്തുതീര്‍പ്പായതിനാല്‍ ഇന്നലെ രാത്രിയോടെ നിരാഹാരം അവസാനിപ്പിച്ചു. കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍, കെ.സുധാകരന് എംപി, സമരസഹായ സമിതി ചെയര്മാന് യു.ടി.ജയന്തന്, ഇന്ത്യന്‍ നഴ്സസ് അസോസിയേഷണ്റ്റെയും ആശുപത്രി മാനേജ്മെണ്റ്റ് അസോസിയേഷണ്റ്റെയും ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: