തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ പതിഞ്ഞ രണ്ടുമോഷ്ടാക്കളെ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ മോഷണ കേസില്‍ കോലഞ്ചേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള സൗത്ത് കുമരകം ചെങ്ങളം ഭാഗത്ത് കളരിത്തറ വിട്ടില്‍ ഷാബു (51) ആലപ്പുഴ കലവൂര്‍ പൊള്ളത്തൈ വീട്ടില്‍ വലിയവേലിയ്ക്കകത്തു മനോജ് (41) എന്നിവരെയാണ് വിശദമായ തെരച്ചിലിനിടയില്‍ പള്ളിപ്പറമ്പുകാവ് ക്ഷേത്രത്തിനു സമിപം രാത്രി ഒരു മണിയോടെ പോലീസ് പിടികൂടിയത്. പിറവത്തു 2004ല്‍ ഭണ്ഡാരം മോഷ്ടിച്ചകേസില്‍ 3 മാസം ശിക്ഷിച്ചിട്ടുള്ള ഷാബിവിനെ മുളന്തുരുത്തി വട്ടപ്പാറസെന്റ് ജോര്‍ജ് പള്ളിയുടെ ഭണ്ഡാരം കുത്തിയകേസിലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കോട്ടയം ചിങ്ങവനത്തു പിടിച്ചുപറിനടത്തിയതിനും വൈക്കത്തു മോഷണം നടത്തിയതിനും ഷാബുവിനെതിരെ കേസുണ്ട്.
ക്യാമറയില്‍ പതിഞ്ഞമോഷ്ടാക്കളെ ക്ഷേത്രത്തിലെ തിരക്കിനിടയില്‍ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. പ്രതികള്‍ സ്ഥലം വിട്ടുവെന്നു മനസ്സിലായതോടെ തൃക്കാക്കര അസി.കമ്മീഷണര്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ 3 സഘങ്ങളായി തിരിഞ്ഞ് ഇട റോഡുകളില്‍ പോലീസ് നടത്തിയ കഠിനയത്നത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. ക്ഷേത്രത്തിനകത്തെതിരക്കില് മോഷണത്തിനാണ് ഇവര്‍ എത്തിയതെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. എറണാകുളം എഇജെഎം കോടതി പ്രതികളെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: