കൊച്ചി: കൈറ്റ്ക്സ് കമ്പനിയും ജനകീയ സമിതിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എക്സൈസ് മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതയില്‍ എറണാകുളം ഗസ്തൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കമ്പനി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജനകീയ സമിതി എന്നിവര്‍ നിയമിക്കുന്ന വിദഗ്ധന്മാരടങ്ങിയതാണ് സമിതി. ഇവര്‍ ഇരു വിഭാഗവുമായും ചര്‍ച്ച നടത്തിയ ശേഷമാകും റിപ്പോര്‍ട്ട് സമര്‍പിക്കുക. വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് ഏകോപിപ്പിക്കും.
യോഗത്തില്‍ വി.പി.സജീന്ദ്രന് എംഎല്‍എ, റൂറല്‍ പോലീസ് സൂപ്രണ്ട് കെ.പി.ഫിലിപ്പ്, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോളി ബേബി, കമ്പനി മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജെക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാസ് കരിപ്ര, കണ്‍വീനര്‍ അബ്ദുള്‍ റഹ്മാന്, കുന്നത്തുനാട് തഹസില്‍ദാര്‍ എന്‍.വിശ്വംഭരന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: