ആലുവ: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്കടന്നു പോകുന്ന ആലുവ റെയില്‍വേ സ്റ്റേഷന്സ്ക്വയറിലെ പോലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായി മാറി. ട്രാഫിക് ലംഘനം, പൂവാല ശല്യം, പോക്കറ്റടി തുടങ്ങിയവ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇതു തടയാന്‍ റെയില്വേസ്റ്റേഷന് പുറത്തായി ഓട്ടോസ്റ്റാന്റിനു സമീപം ട്രാഫിക് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോള്‍ എയ്ഡ്പോസ്റ്റ് പരസ്യ ബോര്‍ഡ് താങ്ങായും വഴിയോരകച്ചവടക്കാരുടെ സാധനങ്ങള്‍ സൂക്ഷിപ്പ് കേന്ദ്രമായും മാറിയിരിക്കുകയാണ്. നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥനമാനിച്ചാണ് ആലുവായില്‍ മുന്‍ റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരി മര്‍ച്ചന്റ് അസോസിയേഷന്റെ സഹകരണത്തോടെ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. എന്നാല്‍ ഉടന്‍ തന്നെ എസ്പി സ്ഥലം മാറ്റം ലഭിച്ചതിനാല്‍ പിന്നൂടുവന്ന ഉദ്യോഗസ്ഥര്‍ ഇതു പ്രവര്‍ത്തിക്കാന്‍ വേണ്ട നടപടിയെടുത്തില്ല. ദിനം പ്രതി നൂറുക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളും യാത്രക്കാരുമാണ് ഈവഴിയിലൂടെ കടന്നുപോകുന്നത്. ഇവരെ നിയന്ത്രിക്കാന്യാതൊരുവിധ സംവിധാനവും ഇല്ലാതെകഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ഇരുചക്രവാഹനങ്ങളാണ് ഇവിടെ നിന്നും മോഷണം പോയത്. പ്രതികളെ പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. സമീപത്തെ ബാറുകളില്‍ നിന്ന് ഇറങ്ങുന്ന മദ്യപന്മാര്യാത്രക്കാരെ ചോദ്യം ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. 24 മണിക്കൂറും ജനത്തിരക്കുള്ളതിനാല്‍ അനാശാസ്യപ്രവര്ത്തകരുടെ താവളം കൂടിയാണ് ഇവിടെ ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ട്രാഫിക് എയ്ഡ്പോസ്റ്റ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ ജനങ്ങള്ക്ക്യാതൊരുവിധ പ്രയോജനവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: