കൊച്ചി: മൂലമ്പിള്ളി പുനരധിവാസഭൂമിയിലേക്കുള്ള റോഡില്‍ കണ്ടയ്നര്‍ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വഴി ഉണ്ടായിട്ടുള്ള തടസ്സങ്ങള്‍ ഉടനടി നീക്കംചെയ്യണമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. പാക്കേജ് പ്രകാരം 13 കുടുംബങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പുനരധിവാസഭൂമിയിലേക്ക് കണ്ടെയ്നര്‍ റോഡില്‍നിന്നുള്ള വഴിയിലൂടെ വീട് നിര്‍മ്മാണസാമഗ്രികള്‍ വണ്ടികളില്‍ കൊണ്ടുവരാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. മൂലമ്പിള്ളിയെയും മുളവുകാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഭൂ നിരപ്പില്‍നിന്ന് 8 മീറ്റര്‍ ഉയരത്തിലായതിനാല്‍ അതിനോട് ചേര്‍ന്ന് കിടക്കുന്ന പുനരധിവാസസൈറ്റിലേക്ക് വാഹനങ്ങള്‍ കടന്നുചെല്ലുവാന്‍ ഏറെ പ്രയാസമാണ്. ഇതിനകം 5 കുടുംബങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ യാതൊരു സഹായവുമില്ലാതെതന്നെ വളരെ ശ്രമകരമായി വീടുപണി ആരംഭിച്ചിട്ടുണ്ട്. അതില്‍ കണ്ടാരത്തില്‍ പ്രദീപിന്റെ വീടിന്റെ വാര്‍ക്ക അടുത്ത ആഴ്ച നടക്കേണ്ടതാണ്. റോഡ് ഗതാഗതം അസാധ്യമായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൊത്തം സ്തംഭിച്ചിരിക്കുകയാണ്. കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പേരില്‍ ഒരു റോഡ് നിര്‍മ്മിച്ചിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ട് പുരനധിവാസഭൂമിയിലേക്കുള്ള ഗതാഗതം ഉടന്‍ പുനസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.ജെ.സെലസ്റ്റിന്‍ മാസ്റ്ററിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍, നടേശന് കണ്ടാരത്തില്‍, പനയ്ക്കല്‍ ജോയി, പേരെപ്പറമ്പില്‍ ആന്റണി, മേരി ഫ്രാന്‍സിസ് മൂലമ്പിള്ളി, ചാലനാട്ട് ആന്റണി, പനയ്ക്കല്‍ ഫ്രാന്‍സിസ്, തെക്കുംകാനത്തില് ലൂക്കോസ്, ചിറയ്ക്കപ്പറമ്പില്‍ ജെയിംസ്, കാരയ്ക്കപറമ്പില് ജോണ്സണ്, അരവിന്ദന്, ആഗ്നസ് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: