തന്റെ മക്കള്‍ പരിഷ്കൃതശീലരും ശരീരാവയവങ്ങളെക്കൊണ്ട് കുത്സിതചേഷ്ടകളൊന്നും ചെയ്യാതിരിക്കുന്നവരുമാകാന് നല്ല ഉപദേശങ്ങള്‍ സദാ നല്‍കേണ്ടത് മാതാവിന്റെ കര്‍ത്തവ്യമാണ്. കുട്ടി സംസാരിക്കാന്‍ തുടങ്ങിയാല്‍ അമ്മ അതിന്റെ നാവിനു മാര്‍ദ്ദവം ഉണ്ടാകത്തക്കവിധമുള്ള ഉപായം ചെയ്യണം. എങ്കില്‍ മാത്രമേ കുട്ടിക്കു സ്പഷ്ടമായി ഉച്ചരിക്കുവാന്‍ ശക്തി ഉണ്ടാവുകയുള്ളൂ. അതതു വര്‍ണങ്ങളുടെ സ്ഥാന പ്രയത്നങ്ങളും (ഉദാഹരണം പറയാം- ‘പ’ കാരത്തിന് ഓഷ്ഠമാണ് സ്ഥാനം. സ്പൃഷ്ടമാണ് പ്രയത്നം. എന്നു വെച്ചാല്‍ രണ്ട് ചുണ്ടുകളെയും കൂട്ടിച്ചേര്‍ത്ത് ഉച്ചരിക്കണം എന്നര്‍ഥം.) ഹ്രസ്വദീര്‍ഘ പ്ലുതങ്ങളും സ്പഷ്ടമായി ഉച്ചരിക്കുവാനും, മധുരവും, ഗംഭീരവും, സുന്ദരവുമായ സ്വരത്തില്‍ അക്ഷരം, മാത്ര, പദം, വാക്യം, സന്ധി, വിരാമംഎന്നിവ വ്യക്തമായി കേള്‍ക്കത്തക്കവണ്ണം പറയുവാനും പഠിപ്പിക്കണം. കുട്ടികള്‍ കുറേശ്ശെ സംസാരിക്കുവാനും കാര്യങ്ങള്‍ മനസ്സിലാക്കുവാനും തുടങ്ങിയാല്‍ മധുരമായി സംസാരിക്കുവാനും മുതിര്‍ന്നവര്‍, സമന്മാര്, ഇളയവര്‍, മാതാപിതാക്കന്മാര്, മാന്യന്മാര്, രാജാക്കന്മാര് വിദ്വാന്മാര്, മുതലായവരോട് സംഭാഷണം ചെയ്യേണ്ടുന്ന സമ്പ്രദായവും പെരുമാറേണ്ടുന്ന രീതിയും മറ്റും അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കണം.
സ്വസന്താനങ്ങളെ ജിതേന്ദ്രിയന്മാരും വിദ്യാഭ്യാസത്തില്‍ ശ്രദ്ധയുള്ളവരും സജ്ജനസംസര്ഗത്തില് ആസക്തിയുള്ളവരുമാക്കുവാന് എല്ലാവരും പരിശ്രമിക്കണം. വ്യര്‍ഥമായ ക്രീഡ, കരച്ചില്, ചിരി, വഴക്കുകൂട്ടല്, സന്തോഷം, വ്യസനം, കണ്ടതെല്ലാം കിട്ടുവാന്‍ കൊതി, അസൂയ വെറുപ്പ്, മുതലായതൊന്നും കുട്ടികള്‍ ശീലിക്കരുത്. ഗുഹ്യപ്രദേശത്തെ സ്പര്‍ശനവും മര്‍ദ്ദനവും ശുക്ലക്ഷയത്തിനും ദുര്‍ഗന്ധത്തിനും നപുംസകത്വത്തിനുംകാരണമാകും. അതിനാല്‍ കുട്ടികള്‍ ഉപസ്ഥേന്ദ്രിയത്തെ സ്പര്‍ശിച്ചു ശീലിക്കരുത്. എല്ലായ്പോഴും സത്യം പറയുക, ശൗര്യം, ധൈര്യം, മുഖപ്രസന്നത മുതലായ ഗുണങ്ങള്‍ കുട്ടികള്ക്കുണ്ടാകത്തക്കവിധത്തില് അവരെ വളര്‍ത്തണം.
മഹര്‍ഷി ദയാനന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: