കണ്ണൂറ്: കേരളഗവണ്മെണ്റ്റ് കോണ്‍ടാക്ടേഴ്സ് സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചക്ക് ൨ മണിക്ക് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ.ജയലക്ഷ്മി പങ്കെടുക്കും. സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും ൫൦ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ പ്രസിഡണ്ട് എ.ടി.മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് നിര്‍മ്മാണമേഖല നേരിടുന്ന ഗുരുതരപ്രശ്നങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് സമ്മേളനം അംഗീകരിക്കും. സി.രാജന്, കെ.കെ.സുരേഷ് ബാബു, എം.മുഹമ്മദ് കുഞ്ഞി, സി.പി.ദിവാകരന്, കെ.ബാലകൃഷ്ണന്, അജയന് മലപ്പട്ടം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: