കണ്ണൂറ്: കവിതയെ മാത്രം പ്രണയിച്ച് അതിനുവേണ്ടി ജീവിതകാലം മുഴുവന്‍ അലഞ്ഞുതിരിഞ്ഞ മഹാപ്രതിഭയായിരുന്നു പി.കുഞ്ഞിരാമന്നായരെന്ന് സംവിധായകന് പ്രകാശ്ബാരെ. കണ്ണൂറ് പ്രസ്ക്ളബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയ്യരുതെന്ന് തോന്നുന്ന കാര്യം ചെയ്ത് പോകുകയും അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്ന ആളായിരുന്നു കുഞ്ഞിരാമന് നായര്‍. പി.കുഞ്ഞിരാമന്‍നായരെ മറന്നുതുടങ്ങിയ സമൂഹത്തിനുമുന്നില്‍ വീണ്ടും ഒരോര്മ്മപ്പെടുത്തലിനാണ് മേഖരൂപന്‍ എന്ന സിനിമ ചെയ്തത്. അദ്ദേഹം സ്ത്രീജിതനാണെന്ന കാഴ്ചപ്പാടിലല്ല സിനിമ ചെയ്തത്. കവിതയെ നെഞ്ചിലേറ്റിയ കുഞ്ഞിരാമന് നായര്‍ മറ്റെല്ലാറ്റിനെയും വിസ്മരിക്കുകയായിരുന്നു. സിനിമാ സംഘടനകളും താരങ്ങളും സിനിമയെ ഞെക്കിഞ്ഞെരിക്കുകയാണ്. സംഘടനകളെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗിക്കുകയാണ്. നല്ല സിനിമയ്ക്ക് കാഴ്ചക്കാരില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. പി.കുഞ്ഞിരാമന്‍നായരുടെ ജീവിതത്തിണ്റ്റെ പച്ചയായ ആവിഷ്കാരമാണ് മേഘരൂപന്‍. പ്രകാശ് ബാരെയുമുള്ള മുഖാമുഖത്തിനുമുമ്പ് സിനിമയുടെ പ്രദര്‍ശനവും നടന്നു. പ്രസ്ക്ളബ് പ്രസിഡണ്ട് കെ.എന്‍.ബാബു അധ്യക്ഷത വഹിച്ചു. സതീഷ്ഗോപി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: