കൊല്ലം: വന്‍ കവര്‍ച്ചാ സംഘത്തിലെ മൂന്നുപേരെ ഈസ്റ്റ് പോലീസ് പിടികൂടി. വ്യാപാരസ്ഥാപനങ്ങളും ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് കവര്‍ച്ചയും പിടിച്ചുപറിയും പതിവാക്കിയ സംഘത്തിലെ മൂന്നുപേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരം അതിയന്നുര്‍ വില്ലേജില്‍ ആറാലംമൂട്ടില്‍ വിവേകാനന്ദ സ്കൂളിന് സമീപം പുല്ലവിള വീട്ടില്‍ കരുണാകരന് നായര്‍ മകന് കാര്ത്തികേയന് എന്നുവിളിക്കുന്ന ഗിരീഷ്കുമാര്‍ (33), കിളിമാനൂര്‍ വില്ലേജില്‍ വണ്ടന്നൂര്‍ ദേശത്ത് തുണ്ടില്‍ കടവിള എന്ന സ്ഥലത്ത് മഹാദേവേശ്വര ക്ഷേത്രത്തിന് സമീപം വിളയില്‍ പ്രസാദ് ഭവനില്‍ സുകുമാരന്‍ മകന് പ്രസാദ് എന്നുവിളിക്കുന്ന ശിവപ്രസാദ് (39), തിരുവനന്തപുരം മണക്കാട് വില്ലേജില്‍ കരമനദേശത്ത് നെടുക്കാട് വാര്‍ഡില്‍ സോമന് നഗര്‍ മുതിരപ്പറമ്പ് വീട്ടില്‍ കരുണാകരന് നായര്‍ മകന് തവക്കള ജയന് എന്നുവിളിക്കുന്ന ജയന് (40) എന്നിവരാണ് പോലീസ് പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ചുമതലയുള്ള സാംക്രിസ്റ്റി ഡാനിയേലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസി. കമ്മീഷണര്‍ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സുഗതന്, ഈസ്റ്റ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ പ്രകാശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാബുകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിലാല്‍, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കൊല്ലം മാര്‍ക്കറ്റിന് സമീപം വച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, ഇരവിപുരം, തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂര്‍, ഫോര്‍ട്ട്, വിഴിഞ്ഞം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ചകള്‍ ചെയ്തിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കൊല്ലം കല്ലുപാലത്തിന് സമീപം തൗഫീക് ട്രേഡേഴ്സ് എന്ന കടയുടെ മുന്‍വശം വച്ചാണ് പ്രതികളെ കമ്പിപ്പാര, വാള് എന്നീ ആയുധങ്ങള്‍ സഹിതം പോലീസ് പിടിയിലായത്.
വിവിധകാലയളവിലായി 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം കൊല്ലം നഗരത്തില്‍ തമ്പടിച്ച് മോഷണം നടത്തി വരികയായിരുന്നു. പ്രതികളുടെ സംഘത്തില്‍ ഉള്ള തമിഴ്നാട് സ്വദേശികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കായംകുളം രാജേഷ്, പാണ്ടിമുരുകന് എന്നീ കുപ്രസിദ്ധ മോഷ്ടാക്കളും അംഗങ്ങളാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: