കണ്ണൂറ്: കണ്ണാടിപറമ്പില്‍ നടന്നുവരുന്ന അതിരുദ്ര യഞ്ജത്തിനെതിരെ സി.പി.എം നേതൃത്വവും ശാസ്ത്ര സാഹിത്യപരിഷത്തുമൊക്കെ നുണ പ്രചരണങ്ങളുമായി രംഗത്ത് വന്നത് യഞ്ജത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്ന ജനാവലിയെ കണ്ട് അമ്പരന്നിട്ടാണെന്നും കാലഹരണപ്പെട്ട ഒരു പ്രത്യയ ശാസ്ത്രത്തിണ്റ്റെ പൊളളത്തരവും അതിണ്റ്റെ പേരില്‍ നടത്തിയ വഞ്ചനകളും മനസ്സിലാക്കി സി.പി.എം അനുഭാവികള്‍ അടക്കമുളളവര്‍ ചടങ്ങിനെത്തിച്ചേരുന്നുണ്ടെങ്കില് അതില്‍ അസൂയപ്പെട്ടിട്ട് ഒരു കാര്യമില്ലെന്നും ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ. രഞ്ജിത്ത് പ്രസാതവിച്ചു. ഋഷീശ്വരന്മാര് ഭാരതത്തിന് നല്കിയ സംഭാവനകളില്‍ അമൂല്യങ്ങളാണ് യാഗങ്ങളും യഞ്ജങ്ങളുമൊക്കെ. അന്ധവിശ്വാസമെന്നും ദുരാചാരമെന്നുമൊക്കെ പറഞ്ഞ് ജനങ്ങളെ കുറച്ചു കാലം ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞിരിക്കാം. ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചു വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞാല്‍ അന്നു പറഞ്ഞത് തെറ്റായിപോയെന്ന് പറഞ്ഞ് തിരുത്തുന്നത് പോലെയല്ല യാഗ-യഞ്ജാദികളില് ജനങ്ങള്‍ക്കുളള വിശ്വാസം. അത് ശാസ്ത്രീയമാണ്. എന്നും സംഗതവുമാണ് അതുകൊണ്ട് ഇത്തരം കര്‍മ്മങ്ങള്‍ തെറ്റായിപോയെന്ന് കണ്ടെത്തി തിരുത്തേണ്ടതോ മാറ്റിയെടുക്കേണ്ടതോ ആയ ഗതികേട് അതൊക്കെ അനുഷ്ഠിക്കുന്നവര്‍ക്ക് ഇതുവരെ വന്നുചേര്‍ന്നിട്ടില്ല. അതുകൊണ്ട് ഇത്തരം ജല്പനങ്ങള് നടത്തി സ്വയം പരിഹാസ്യരാകാതിരിക്കുന്നതാണ് ബുദ്ധി. ഭൂരിപക്ഷ വിഭാഗത്തിണ്റ്റെ ആചാര അനുഷ്ഠാനങ്ങളെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇടതുപക്ഷ – കപട മതേതരവാദികള്‍ മുസ്ളീം-കൃസ്ത്യന്‍ വിഭാഗങ്ങള്‍ അവരുടെ ആരാധാനാലയങ്ങളില്‍ നടത്തുന്ന മ,തപരമായ ചടങ്ങുകളെ അതേ രീതിയില്‍ പുച്ഛിക്കാനോ പരിഹസിക്കാനോ തയ്യാറാവാത്തത് ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുനട്ടല്ലേ എന്ന് ജയരാജാദികള്‍ സമ്മതിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: