കൊല്ലം: ഔഷധ മേഖലയിലെ സേവന വേതന വ്യവസ്ഥകളില്‍ നിലനില്‍ക്കുന്ന അപര്യാപ്തതകളെപ്പറ്റി പഠിക്കുവാനായി തൊഴിലാളി പ്രതിനിധി, മാനേജ്മെന്റ് പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് വ്യവസായബന്ധ സമിതി രൂപീകരിക്കണം എന്ന് ബിഎംഎസ് സംസ്ഥാന ട്രഷറര്‍ വി. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. 15 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിഎംഎസ്ആര്‍എ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കളക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം.
ബിഎംഎസ്ആര്‍എ ജില്ലാ പ്രസിഡന്റ് പി.ബി. രാജേഷ്കുമാര്‍ അധ്യക്ഷനായിരുന്നു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ശിവജി സുദര്ശന്, ബിജെപി ജില്ലാകമ്മിറ്റി അംഗം രാജേന്ദ്രകുമാര്‍ ശര്‍മ്മ, ജില്ലാ ട്രഷറര്‍ പ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിതുല് തുടങ്ങിയവര്‍ സംസാരിച്ചു. ഒ. സുമേഷ് സ്വാഗതവും യഷ്രാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: