മാലൂറ്: തകര്‍ന്ന ശിവപുരം-മാലൂര്‍-പേരാവൂറ്‍ റോഡിണ്റ്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തില്‍. കോടികള്‍ ചിലവിട്ട് പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അനിശ്ചിതമായി നീളുകയാണ്. ൨൦ കിലോമീറ്റര്‍ നീളത്തിലുള്ള ഈ പാതയിലെ നിരവധി പാലങ്ങളുടെ നിര്‍മ്മാണം പാതിവഴിയിലാണ്. പല സ്ഥലങ്ങളിലും പകുതി ഭാഗം വാര്‍ത്ത് ബാക്കി ഭാഗം വന്‍ഗര്‍ത്തങ്ങളായി നില്‍ക്കുന്നത് വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുകയാണ്. കയറ്റം കുറക്കാന്‍ ചില സ്ഥലങ്ങള്‍ ഇടിച്ചുതാഴ്ത്തിയിരിന്നുവെങ്കിലും മറ്റ് പണികളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ല. റോഡിണ്റ്റെ പാര്‍ശ്വഭിത്തി പല സ്ഥലങ്ങളിലും കെട്ടിയിട്ടില്ല. ജീവന് പണയം വെച്ചാണ് ബസ്സുകളും മറ്റ് വാഹനങ്ങളും റോഡിലൂടെ കടന്നുപോകുന്നത്. റോഡിണ്റ്റെ വീതി കൂട്ടി മെക്കാഡം ടാറിംഗിനാണ് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഉദ്യോഗസ്ഥരും കരാറുകാരനും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള ഒത്തുകളിയാണ് നിര്‍മ്മാണ പ്രവൃത്തി അനിശ്ചിതമായി നീളാന്‍ കാരണമെന്നും പരാതിയുണ്ട്. മാസങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്നും റോഡിണ്റ്റെ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ളത്. ഇതിണ്റ്റെ മുന്നോടിയായി ൧൨ന് രാവിലെ ൧൦ മണിക്ക് ശാസ്ത്രി നഗറില്‍ ബിജെപി മാലൂറ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കും. ഉപരോധസമരം യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: