മമ്പറം: പറമ്പായിയിലെ യുവാവിണ്റ്റെ തിരോധാനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളതായി സംശയം. പാതിരിയാട് പറമ്പായിലെ കെ.ടി.പ്രകാശണ്റ്റെ മകന് നിഷാദ് നിവാസില്‍ (പി.നിഷാദിനെ (൨൭)യാണ് കാണാതായത്. തലശ്ശേരി-മമ്പറം റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായ നിഷാദ് രണ്ടാഴ്ച മുമ്പാണ് ദുരൂഹനിലയില്‍ കാണാതായത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇയാളെ ആരോ ഫോണില്‍ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഫോണ്‍ വന്നശേഷം അമ്മയോട് വാതില്‍ അടക്കേണ്ട എന്നുപറഞ്ഞ് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായാതിനാല് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കാണാതായി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ജില്ലയില്‍ സജീവമായി മുസ്ളിം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന പ്രദേശങ്ങളിലൊന്നാണ് പറമ്പായി. പറമ്പായി കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തകര്‍ നിരവധി അക്രമങ്ങളിലും സ്ഫോടന കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ചില മുസ്ളിം സ്ത്രീകളുമായുള്ള അടുപ്പത്തിണ്റ്റെ പേരില്‍ നിഷാദിന് നേരെ അക്രമമുണ്ടായിരുന്നു. വീട് വിട്ടിറങ്ങിയശേഷം നിഷാദ് വീട്ടുകാരുമായോ സുഹൃത്തുക്കളോടെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇയാളുടെ തിരോധനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളുടെ പരാതിയില്‍ പോലീസ് സമഗ്രാന്വേഷണം നടത്തുന്നുണ്ട്. നിഷാദിണ്റ്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിണ്റ്റെ ഭാഗമായി ഈ ഫോണിലേക്ക് വന്ന സന്ദേശങ്ങളും പോലീസ് പരിശോധിച്ചുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: