കൊട്ടാരക്കര: കൊട്ടാരക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഇഎസ്ഐ ആശുപത്രി ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നും എഴുകോണ്‍ ഇഎസ്ഐ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി മാറ്റുമെന്നും കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. കേന്ദ്രമന്ത്രിയായ ശേഷം കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ നടന്ന സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോരുവഴി, പെരിനാട് ആശുപത്രികളുടെ നിര്‍മ്മാണം വേഗത്തിലാക്കും. എനിക്ക് ആത്മവിശ്വാസവും കൈത്താങ്ങും എല്ലാ ഘട്ടത്തിലും കൊട്ടാരക്കര മഹാഗണപതിയും ഇവിടത്തെ ജനങ്ങളുമാണ്. തൊഴിലാളിയുടെ മകന് എന്ന നിലയില്‍ തൊഴില്‍ വകുപ്പില്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും, തന്റെ മന്ത്രിസ്ഥാനം വിലപേശിയോ സ്വാധീനം ചെലുത്തിയോ നേടിയതല്ലെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.
കെആര്‍.നാരായണന് ശേഷം പട്ടികജാതിവിഭാഗത്തില്‍ നിന്നും മന്ത്രിയായ കേരളീയനാണ് കൊടിക്കുന്നിലെന്ന് യോഗം ഉ#്ദഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എട്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തിന് ലഭിച്ച അംഗീകാരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പുലമണില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് കേന്ദ്രമന്ത്രിക്ക് നല്‍കിയത്. യോഗത്തില്‍ പീതാംബരക്കുറുപ്പ് എംപി, മന്ത്രി കെ.ബി.ഗണേഷ്കുമാര്, പി.സി.വിഷ്ണുനാഥ് എംഎല്‍എ, ബിന്ദുകൃഷ്ണ, എം.ലിജു, കടവൂര്‍ ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: