ന്യൂദല്‍ഹി: തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുമെന്നു കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ മേഖലയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണും. പിഎഫ് പലിശ നിരക്ക് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കും. കര്‍ഷക തൊഴിലാളിയുടെ മകനായി ജനിച്ച തനിക്കു തൊഴില്‍ വകുപ്പു ലഭിച്ചതില്‍ അഭിമാനമുണ്ടെന്നു കൊടിക്കുന്നേല്‍ സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: