ബംഗളൂരു: ബ്രിട്ടീഷ് രാജകുമാരന് ചാള്‍സും ഭാര്യ കോണ്‍വാള്‍ പ്രഭ്വിയുമായ കാമില പാര്‍ക്കറും ബംഗളൂരുവില്‍. സുഖചികിത്സക്കായാണ് ഇരുവരും ബംഗളൂരുവില്‍ എത്തിയത്. ഒരാഴ്ച്ച നീളുന്ന ചികിത്സക്കായി ഇന്നലെ പുലര്‍ച്ചെയാണ് ഇരുവരും എത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജകുടുംബത്തിന്റെ ആരോഗ്യ ഉപദേശകനായ ഡോ.ഐസക്ക് മത്തായിയുടെ സൗഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലാണ് ഇരുവര്‍ക്കും ചികിത്സ ഒകുക്കിയിരിക്കുന്നത്.
ആയുര്‍വേദം, ഹോമിയോപ്പതി, യോഗ തുടങ്ങിയ ചികിത്സാരീതികളാണ് ഇവിടെയുള്ളത്. യോഗയും ഇരുവരും പരീക്ഷിക്കുന്നുണ്ട്. 2010 സപ്തംബറിലും ഇവര്‍ ചികിത്സക്കായി എത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവരുടെ ആരോഗ്യ ഉപദേഷ്ടാവ് ഡോ.മത്തായി തന്നെയാണ്. ചികിത്സക്കായി ഇവിടെ എത്തിയില്ലെങ്കിലും ആരോഗ്യപരമായ എല്ലാ സംശയങ്ങള്‍ക്കും അദ്ദേഹത്തെയാണ് രാജകുടുംബം സമീപിക്കുന്നത്. ആയുര്‍വേദ ചികിത്സ ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് സൗക്യ ഹോളിസ്റ്റിക് സെന്റര്‍. 70ഓളം രാജ്യങ്ങളില്‍ നിന്നും ചികിത്സതേടി ഇവിടെ എല്ലാവരും എത്താറുണ്ട്.
ദമ്പതികളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി സ്കോട്ട്ലന്റ് യാര്‍ഡ് കഴിഞ്ഞയാഴ്ച്ച പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: