കൊച്ചി : ജനറല്‍ മോട്ടോഴ്സിന്റെ ചെറുകാറായ ഷെവര്‍ലെ സ്പാര്‍ക്കിന്റെ പുത്തന്‍ മോഡല്‍ വിപണിയിലിറക്കി. 2007-ല്‍ ആദ്യമായി വിപണിയിലെത്തിയ സ്പാര്‍ക്കിന്റെ വ്യത്യസ്ത മോഡലുകള്‍ പല തവണകളായി ജനറല്‍ മോട്ടോഴ്സ് ഇന്ത്യ ലഭ്യമാക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത് കുറേയധികം മാറ്റങ്ങള്‍ വരുത്തിയ ഷെവര്‍ലെ സ്പാര്‍ക്കാണ്.
മൂന്ന് പെട്രോള്‍ മോഡലുകളും രണ്ട് എല്‍പിജി മോഡലും ലഭ്യമാണ്. ഓള് – ന്യൂ ഷെവര്‍ലെ സ്പാര്ക് ബെയ്സ് – 326, 365 രൂപ, ഓള് – ന്യു ഷെവര്‍ലെ സ്പാര്ക് എല്‍ എസ് – 352, 565 രൂപ, ഓള് – ന്യൂ ഷെവര്‍ലെ സ്പാര്ക് എല്‍ ടി – 381, 365 രൂപ, ഓള് – ന്യു ഷെവര്‍ലെ സ്പാര്ക് എല്‍ എസ് – എല്‍ പി ജി 381, 665 രൂപ, ഓള് ന്യൂ ഷെവര്‍ലെ സ്പാര്ക് എല്‍ ടി – എല്‍ പി ജി – 410, 465 രൂപ എന്നിങ്ങനെയാണ് ദല്‍ഹി എക്സ് ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: