മുംബൈ: ഓഗസ്റ്റ് ഒന്നിലെ പുനെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ മക്ബുല്‍ എന്നയാളാണ് പിടിയിലായത്. ഹൈദരാബാദില്‍ നിന്നും ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടിയത്.
രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. സ്ഫോടന പരമ്പരയില്‍ ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ നിര്‍മിച്ചത് മക്ബൂല്‍ ആണെന്നാണ് വിവരം. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ദല്‍ഹിയിലെത്തിക്കും. ഇതോടെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
അറസ്റ്റിലായ മൂന്നു പേര്‍ക്ക് ഒളിസങ്കേതം ഒരുക്കിക്കൊടുത്ത രാജു ഭായി എന്നയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: