ഭാരതം സ്വാതന്ത്രമായതിനെ തുടര്‍ന്നുള്ള കലുഷിത വേളയില്‍ ആദ്യ പ്രധാനമന്ത്രി നെഹ്റുവിന്റെ വികലമായ നയങ്ങള്‍ മൂലം ഭാരതത്തിന്റെ വികസന സ്വപ്നങ്ങളെ പുറകോട്ടടിച്ചു. എങ്കിലും നെഹ്റുവിന്റെ മന്ത്രിസഭയിലെ രണ്ടാമനും ആധുനിക ഇന്ത്യയുടെ ശില്‍പ്പിയും ആയ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് എന്നറിയപ്പെട്ടിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ കര്‍മ്മകുശലതയും അവസരോചിതമായ ഇടപെടലുകളും മൂലം 600 ഓളം നാട്ടുരാജാക്കന്മാരുടെ രാജ്യങ്ങള്‍ അവരുടെ സഹകരണത്തോടെ തന്നെ സ്വതന്ത്ര ഇന്ത്യയില്‍ ലയിപ്പിക്കപ്പെട്ടു. പക്ഷെ കാശ്മീര്‍ എന്ന ഒറ്റ രാജ്യം മാത്രം ഇന്ത്യന്‍ യൂണിയനില്‍ ചേര്ക്കപ്പെടാനാകാതെ നിലനിന്നു. കാശ്മീരിലെ അന്നത്തെ രാജാവ് രാജാ ഹരിസിങ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തയ്യാറായി വന്നിട്ടും ആ സംസ്ഥാനത്തിന് പ്രത്യേക പദവി നല്കി സ്വതന്ത്രമായി നിലനിര്‍ത്തുവാന്‍ നെഹ്റു ആഗ്രഹിച്ചു. ഇതിനെതിരായി ഇന്ത്യന്‍ പട്ടാളത്തെ കാശ്മീരിലേക്ക് അയച്ച ജനറല്‍ തിമ്മയ്യയെ നെഹ്റു തടയുകയായിരുന്നു. അന്ന് നെഹ്റു ഉണ്ടാക്കി വിട്ട “കാശ്മീര്‍ പ്രശ്നം” എന്ന ദുര്‍ഭൂതം ഭാരതത്തിന്റെ നെഞ്ചിലെ കനലായി ഇന്നും നിലകൊള്ളുന്നു. സ്വതന്ത്ര കാശ്മീരിന്റെ പടിഞ്ഞാറു ഭാഗം പാക്കിസ്ഥാന് പട്ടാളം പിടിച്ചെടുക്കുകയും കിഴക്കുഭാഗത്തെ ലഡാക്കിന്റെ ഒരു ഭാഗം ചൈനീസ് പട്ടാളവും പിടിച്ചെടുത്തു കഴിഞ്ഞപ്പോള്‍ മാത്രമാണ് കാശ്മീരിനെ സഹായിക്കാന്‍ ഇന്ത്യന്‍ പട്ടാളത്തെ അയയ്ക്കാന്‍ നെഹ്റു തയ്യാറായത്. പാക്കിസ്ഥാനും ചൈനയും പിടിച്ചെടുത്ത കാശ്മീരിന്റെ ഭാഗങ്ങള്‍ തിരികെ പിടിക്കാന്‍ കഴിവും കരുത്തുമുണ്ടായിരുന്ന ഇന്ത്യന്‍ പട്ടാളത്തെ ഉപയോഗിക്കാതെ നെഹ്റുവിന് അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നതിന് പ്രശ്നം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. ഐക്യരാഷ്ട്ര സംഘടന ഇക്കാര്യങ്ങളില്‍ തല്‍സ്ഥിതി തുടരുവാന്‍ അനുവദിച്ചതോടെ പാക്കിസ്ഥാനും ചൈനയും പിടിച്ചെടുത്ത സ്ഥലങ്ങള്‍ നമുക്ക് എന്നേക്കുമായി നഷ്ടപ്പെട്ടു. പാക്കിസ്ഥാന് കാശ്മീരിന്റെ ഭാഗം ഭാരതത്തിനെതിരായുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവും സകല തീവ്രവാദ ഗ്രൂപ്പുകളുടെയും ആവാസ കേന്ദ്രമായിരിക്കുന്നു. അനേകം ഭീകരപരിശീലന കേന്ദ്രങ്ങളും അവിടെ നിലനില്ക്കുന്നു.
1961 ല്‍ നെഹ്റു ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാന്‍ ചൈന സന്ദര്‍ശിച്ച് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. 1962 ല്‍ ചൈനീസ് പട്ടാളം ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് ഇരച്ചുകയറി ഭാരതത്തിന്റെ ഒരുലക്ഷം ചതുരശ്ര കിലോമീറ്ററാണ് പിടിച്ചെടുത്തത്. യുദ്ധത്തിന് തയ്യറാകാതിരുന്ന ഇന്ത്യന്‍ പട്ടാളത്തിന് പിന്‍വാങ്ങേണ്ടിവന്നു. ആയിരക്കണക്കിന് ഇന്ത്യന്‍ ജവാന്മാര് മരിച്ചുവീണു. “പുല്ലുപോലും മുളയ്ക്കാത്ത മഞ്ഞുമലകള്‍ ചൈന കൊണ്ടുപോകട്ടെ” എന്ന് പറഞ്ഞ് ആശ്വസിച്ച നെഹ്റുവിന്റെ ‘രാജ്യസ്നേഹം’ അപാരം തന്നെ!! അതിനുമുമ്പു തന്നെ ടിബറ്റ് എന്ന സ്വതന്ത്ര രാജ്യം മുഴുവനായും ചൈനീസ് സൈന്യം പിടിച്ചെടുത്തപ്പോഴും പ്രതികരിക്കുവാന്‍ കഴിവില്ലാതെ നെഹ്റുവിന്റെ സര്‍ക്കാര്‍ വിറങ്ങലിച്ച് നിന്നു. ഈ യുദ്ധങ്ങളിലൊക്കെ ഇന്ത്യന്‍ വ്യോമസേനയെ പൂര്‍ണമായും ഉപയോഗപ്പെടുത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അന്ന് നമ്മുടെ വ്യോമസേന പാക്കിസ്ഥാന്റെയും ചൈനയുടേയും വ്യോമസേനയെക്കാള്‍ പതിന്മടങ്ങ് മികവുള്ളതെന്ന് അറിയാമായിരുന്നിട്ടും വ്യോമസേനയെ ശരിയായി ഉപയോഗിക്കാതിരുന്നതിനെ കുറിച്ച് പലതരം ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
നെഹ്റുവിന്റെ ദേശവിരുദ്ധ ഭരണം ഒരര്‍ത്ഥത്തില്‍ ഇപ്പോഴും തുടരുകയാണ്. ബിബിസി ലേഖകന്‍ മാര്ക്ക്റ്റൂലി രേഖപ്പെടുത്തിയതുപോലെ സോണിയാ ഗാന്ധിയെന്ന അന്റോണിയോ മെയ്നോ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുന്ന കാലഘട്ടമാണ് ഭാരത ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ അദ്ധ്യായം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനേയും പ്രതിരോധമന്ത്രി എ.കെ.ആന്റണിയേയുംപോലുള്ള പാവകളെ വച്ചുകൊണ്ട് സോണിയയെക്കൊണ്ട് ഇറ്റാലിയന്‍ ബിസിനസ്സ് മാഫിയ കളിയ്ക്കുന്ന കളിയാണ് ഇന്ന് ഇന്ത്യയുടെ ഭരണം കൈയാളുന്നത്. നമുക്ക് ഒരുമിച്ച് ഈ നാടിന്റെ സാമ്പത്തിക സ്രോതസ്സില്‍ കൈയിട്ട് വാരാമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍. മോഷ്ടിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ കക്ഷികളും രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പ്പറേറ്റുകളും മാധ്യമ ഭീമന്മാരും ഒരുപോലെ ഈ മോഷണത്തില്‍ ഭാഗഭാക്കായിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക അസ്തിവാരം തകര്‍ക്കുന്ന ഈ മോഷണത്തില്‍ താല്പ്പര്യമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പിന്മാറിയപ്പോള് മോഷണത്തിന് തയ്യാറായി പല രാഷ്ട്രീയ പാര്‍ട്ടികളും നിരനിരയായി എത്തി. സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും ലല്ലുപ്രസാദും ഒക്കെ ഈ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ താങ്ങാന്‍ തയ്യാറായി നില്ക്കുന്നു.
മോഷണത്തില്‍ ഡിഎംകെ മന്ത്രിമാര്‍ മാത്രം പിടിക്കപ്പെട്ടതിനാല്‍ അവര്‍ തലയൂരാന്‍ പാടില്ലാത്ത സ്ഥിതിയിലായി ഇന്നും സര്‍ക്കാരിന്റെ ഭാഗമായി നിലകൊള്ളുന്നു. റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാര് ഈ സര്‍ക്കാരിന് തുണയായി നിന്നുകൊണ്ട് കല്‍ക്കരിപ്പാടങ്ങള്‍ കൈക്കലാക്കി ലക്ഷം കോടികള്‍ പോക്കറ്റിലാകുന്നു. വിദേശബാങ്കുകളില്‍ ഭാരതീയര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തില്‍ കേരളത്തിലെ ഏറ്റവും മുഖ്യനെന്ന് വിശേഷിപ്പിച്ചിട്ടുള്ള കേരളത്തിലെ മുത്തശ്ശിപ്പത്ര മാധ്യമ ഭീമനും ഈ സര്‍ക്കാരിന് എക്കാലത്തും തുണയാണ്. സ്വര്‍ണ്ണ ബിസിനസില്‍ ആയിരംകോടി രൂപാ മുതല്‍മുടക്കിന് തയ്യാറായി മുക്കിനുംമൂലയിലും സഹോദരന്മാരുടെ പേരില്‍ സ്വര്‍ണ്ണക്കടകള്‍ തുറക്കുന്ന വന്‍കിട സ്വര്‍ണ്ണമാഫിയ ഗ്രൂപ്പുകള്‍ക്ക് ആയിരംകോടി രൂപ നല്‍കിയത് ഭാരതത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുവാന്‍ തോക്കുമായി പാക്കിസ്ഥാനില്‍ ജീവിക്കുന്ന സാക്ഷാല്‍ ദാവൂദ് ഇബ്രാഹിം ആണെന്നറിയുമ്പോള്‍ നമ്മുടെ നാട്ടിലെ വന്‍കിട ബിസിനസ്സുകാരുടെ ദേശസ്നേഹത്തിന്റെ അളവ് മനസ്സിലാക്കാവുന്നതേയുളളൂ. മുംബൈ ഭീകരാക്രമണക്കേസില്‍ മുഖ്യപ്രതിയായി അറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിമിന്റെ വക കള്ളപ്പണം കണ്ടയിനറുകളില്‍ നാട്ടിലെത്തിച്ചത് വെളുപ്പിച്ച് കൊടുക്കുന്ന പ്രക്രിയയാണ് ഈ സ്വര്‍ണ്ണക്കടകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ കേന്ദ്രഭരണത്തിന് കീഴില്‍ പെട്രോളിന്റേയും ഡീസലിന്റെയും വില അമിതമായി ഉയര്‍ത്തി ജനങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ത്തിട്ട് വിദേശകമ്പനികളെ സഹായിക്കുന്ന സര്‍ക്കാര്‍ നാട്ടിലെ കൃഷിയ്ക്ക് ആവശ്യമുള്ള വളത്തിന്റെ വില മൂന്നിരട്ടിയാക്കി ഉയര്‍ത്തി കൃഷിയെ പൂര്‍ണമായും നശിപ്പിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്. ഇന്ത്യയിലെ വന്‍കിട പെട്രോള്‍ കമ്പനികള്‍ ഓരോന്നും 12000 കോടി രൂപാ വീതം ലാഭവിഹിതം കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിട്ടും കമ്പനികള്‍ നഷ്ടത്തിലാണ് എന്ന കള്ളക്കണക്ക് അവതരിപ്പിച്ച് പെട്രോളിന്റേയും ഡീസലിന്റേയും പാചക വാതകത്തിന്റേയും വില കണക്കില്ലാതെ കൂട്ടിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിബദ്ധത ഭാരതീയരോടാണൊ എന്ന് സംശയിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ പെട്ട മൂന്ന് രാജ്യങ്ങള്‍ സാമ്പത്തിക പരാധീനത വിളംബരം ചെയ്തു കഴിഞ്ഞപ്പോള്‍ അടുത്തതായി കടക്കെണിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഇറ്റലിയെയും ഇംഗ്ലണ്ടിനെയും രക്ഷപ്പെടുത്താന്‍ നമ്മുടെ സാമ്പത്തിക സ്രോതസ്സിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്താന്‍ വേണ്ടിയല്ലെ ഈ വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത്! കേന്ദ്രഭരണത്തിന് കീഴില്‍ നടക്കുന്ന ഭീമമായ അഴിമതിയിലൂടെ ലക്ഷം കോടികള്‍ പോക്കറ്റുകളിലെത്തുമ്പോള് ഈ നാടിനെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ജനതയ്ക്ക് മാത്രമേ കഴിയൂ. പക്ഷെ അതില്‍നിന്നും അവരെ പിന്തിരിപ്പിക്കാന് കോര്‍പ്പറേറ്റ് ഭീമന്മാരും മാധ്യമസിന്റിക്കേറ്റുകളും മുസ്ലീം തീവ്രവാദി വിഭാഗവും ക്രിസ്ത്യന്‍ സഭാ നേതൃത്വവും അവസരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടുവരുമ്പോള്‍ ഈ നാടിനെ മുഴുവന്‍ വിദേശകമ്പനികള്‍ക്ക് മറിച്ചുവിറ്റാല്‍പ്പോലും നാടിനെ രക്ഷിക്കാന്‍ നമുക്കാവില്ല. എത്ര ദുര്‍ഭരണം നടത്തിയാലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍, സദ്ഭരണമല്ല ആവശ്യം പണമൊഴുക്കുകയാണ് വേണ്ടതെന്ന് ഈ സര്‍ക്കാരിനും സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയിരിക്കുന്ന വിധ്വംസക ശക്തികള്‍ക്കും സര്‍ക്കാരിന്റെ വൈദേശിക ഉപദേശകര്‍ക്കും നന്നായി അറിയാം.
ഭാരതത്തിന്റെ മഹത്തായ സാമ്പത്തിക സ്രോതസ്സില്‍ കടന്നുകയറി പുരാതന കാലത്ത് മോഷണം നടത്തിയ വൈദേശീയ ശക്തികളും ആധുനിക കാലത്ത് മോഷണം നടത്തുന്ന സ്വദേശികളും സ്വദേശികളായ വിദേശികളും വരുത്തുന്ന നഷ്ടങ്ങള്‍ ചെറുതൊന്നുമല്ല. പക്ഷെ ഭാരതത്തിന്റെ സമ്പുഷ്ടമായ മാനവവിഭവശേഷിയുടെ കാര്യക്ഷമത മൂലം സാമ്പത്തിക നഷ്ടങ്ങള്‍ താമസംവിനാ പരിഹരിക്കപ്പെടുന്നു. ഈ നാടിന്റെ ഉജ്ജ്വലമായ സാംസ്ക്കാരിക തനിമയിലും പൈതൃകത്തിലും മൂല്യച്യുതി സംഭവിച്ചാല്‍ ആ നഷ്ടം പരിഹരിക്കുവാന്‍ എളുപ്പമല്ല. അങ്ങനെ വരുമ്പോള്‍ രാഷ്ട്രം തന്നെ ഛിന്നഭിന്നമായി നാശോന്മുഖമാവുന്നു. നമ്മുടെ സാംസ്ക്കാരിക അടിത്തറയ്ക്ക് കോട്ടം വരുത്തുവാന്‍ ശ്രമിക്കുന്നവര്‍ ഈ നാടിന്റെ തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കലകളും എല്ലാം വര്‍ഗീയം എന്ന് മുദ്രകുത്തി നശിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഭാരതത്തെയും ഈജിപ്ത്പോലെയോ ഇറാക്ക് പോലെയോ ഉള്ള പ്രാചീന സംസ്ക്കാരങ്ങളുടെ ശവപ്പറമ്പാക്കി മാറ്റുവാന്‍ സാധിച്ചേക്കും. നിലവിളക്കിനെപ്പോലും ഹറാമാക്കി ചിത്രീകരിക്കുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ല. അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി ഇത്തരം പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നവര്‍ “സര്‍വ്വ ധര്‍മ്മ സമഭാവന”യെന്ന സനാതന ധര്‍മത്തിന്റെ കാഴ്ചപ്പാടിനെപ്പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഈ മഹത്തായ സംസ്ക്കാരം അപ്പാടെ നിലനിര്‍ത്തി വരുംതലമുറയ്ക്ക് കൈമാറുവാന്‍ ഉള്ള ബാധ്യത ഇപ്പോഴത്തെ തലമുറയ്ക്ക് ഉണ്ട് എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. അല്ലായെങ്കില്‍ വരുംതലമുറയ്ക്ക് ഒടിക്കളിക്കുവാന് അല്‍പ്പം ഭൂമി മേറ്റ്വിടയെങ്കിലും കണ്ടെത്തേണ്ടിവരും.
കെ.സി.ജോര്‍ജ്ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: