കൊല്ലം: ആര്‍എസ്എസ് കൊല്ലം നഗരത്തില്‍ വിജയദശമി പഥസഞ്ചലനം നടത്തി. ബീച്ച് റോഡില്‍ നിന്നും ആരംഭിച്ച് ലക്ഷ്മിനടയില്‍ സമാപിച്ചു. ആശ്രാമം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷം ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി. എന്‍എസ്എസ്, എസ്എന്‍ഡിപി, കെവിവിഎസ്, കെടിഎംഎസ്, കെവിഎംഎസ്, കെവിഎസ്എസ്, കെപിഎംഎസ്, വിവിധ പട്ടികജാതി പട്ടികവര്‍ഗ സംഘടനകള്‍ എന്നിവയുടെ പ്രാദേശിക നേതാക്കന്മാരും ശാഖാ ഭാരവാഹികളും സംയുക്തമായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ അഡ്വ.ആര്. വിജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കൊല്ലം ജില്ലാ ബൗദ്ധിക് പ്രമുഖ് കാ.നാ അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എസ്. വേണുഗോപാല്‍ സ്വാഗതവും മണ്ഡല് ശാരീരിക് പ്രമുഖ് മുകേഷ് നന്ദിയും പറഞ്ഞു.
പുനലൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂര്‍ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ഉറുകുന്നില്‍ വിജയദശമി പഥസഞ്ചലനം നടന്നു. ഇടമണ്‍ സത്രംമുക്കില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം ഇടമണ്‍- 34 വഴി ഉറുകുന്ന് ദേവീക്ഷേത്രത്തില്‍ സമാപിച്ചു.
കരുനാഗപ്പള്ളി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് രൂപീകരണ ദിനത്തില്‍ കരുനാഗപ്പള്ളി ടൗണിലൂടെ സംഘശക്തി വിളിച്ചോതുന്ന പഥസഞ്ചലനം നടന്നു. ചൊവ്വാഴ്ച വൈകീട്ട് 4.30ന് കന്നേറ്റിയില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനത്തിന് കരുനാഗപ്പള്ളി ടൗണില്‍ മഹാദേവര്‍ ക്ഷേത്രജംഗ്ഷന്, ആശുപത്രി ജംഗ്ഷന്, പുള്ളിമാന്‍ ജംഗ്ഷന്, പുതിയകാവ് എന്നിവിടങ്ങളില്‍ വമ്പിച്ച വരവേല്‍പ്പ് നല്കി. സംഘപ്രാര്ത്ഥനയോടെ ആരംഭിച്ച പഥസഞ്ചലനം പുതിയകാവ് ക്ഷേത്രമൈതാനിയില്‍ സമാപിച്ചു. പൂര്‍ണ ഗണവേഷത്തോടെ നടന്ന മാര്‍ച്ചിന് ആര്‍എസ്എസ് ജില്ലാകാര്യവാഹ് എ. വിജയന്, ജില്ലാ പ്രചാരക് എസ്. വിഷ്ണു, ജില്ലാ പ്രചാര്‍ പ്രമുഖ് എസ്. രാജേഷ്, ജില്ലാ സദസ്യന്‍ ആര്. മോഹനന്, താലൂക്ക് കാര്യവാഹ് അജീഷ്, ശാഖാ കാര്യവാഹ് വി. രവികുമാര്‍ തുടങ്ങിയവര്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: