ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരായ ആരോപണങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ സൃഷ്ടി മാത്രമാണെന്ന് എല്‍.കെ. അദ്വാനി. ഗഡ്കരിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അദ്വാനി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു.
സര്‍ക്കാര്‍ ചെയ്തുകൂട്ടുന്ന മാപ്പര്‍ഹിക്കാത്ത മഹാപാപങ്ങളില്‍നിന്നും രക്ഷ നേടുന്നതിനായി രാഷ്ട്രീയകക്ഷികള്ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ത്തുക എന്ന തന്ത്രമാണ് യുപിഎ പയറ്റുന്നത്. ഈ തന്ത്രത്തിന്റെ ഭാഗമായാണ് ഗഡ്കരിയുടെ മേല്‍ ആരോപണം ഉയര്‍ന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷണം നടത്താന്‍ ഗഡ്കരി ആവശ്യപ്പെട്ടതിനെ താന്‍ അഭിനന്ദിക്കുന്നതായും അദ്വാനി കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ചതും ഉചിതവുമായ പ്രതികരണമാണ് ഗഡ്കരി നടത്തിയിരിക്കുന്നത്. ബിജെപിയുടെ മനോഭാവത്തിന്റെ വ്യത്യസ്തയാണ് ഇവിടെ പ്രകടമാകുന്നത്. യുപിഎ ഉയര്‍ത്തിയിരിക്കുന്ന ആരോപണം ബിസിനസുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ അധികാര ദുര്‍വിനിയോഗമോ അഴിമതിയോ അല്ലെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.
ഗഡ്കരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അന്വേഷണം നീതിപൂര്വകമായിരിക്കുമെന്ന് കരുതുന്നതായും രാഷ്ട്രിയ വിദ്വേഷം പുറത്തെടുക്കില്ലെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: