കൊച്ചി: അക്ഷര ദേവതയുടെ വരപ്രസാദം തേടി ഇന്ന് പൂജവയ്പ്പ് നടക്കും. ഇതിനായി ജില്ലയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി. പ്രത്യേകം മണ്ഡപങ്ങള്‍ ഒരുക്കി അതില്‍ സരസ്വതിദേവിയെ പ്രതിഷ്ഠിച്ച് ആണ് ഗ്രന്ധങ്ങളും ആയുധങ്ങളും പൂജയ്ക്ക് വയ്ക്കുന്നത്. പെരുമ്പാവൂര്‍ പ്രദേശത്തെ വായക്കരക്കാവ് ഭഗവതിക്ഷേത്രത്തില്‍ 22ന് വൈകീട്ട് 5 മുതല്‍ പൂജവയ്പ്പെ 23ന് ആയുധ പൂജ, ശ്രീഭഗവതി വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം, സംഗീതാരാധന, 24ന് രാവിലെ 9ന് പൂജയെടുപ്പ്, വിദ്യാരംഭം.
ഇരിങ്ങോള്‍ ഭഗവതിക്ഷേത്രത്തില്‍ 22ന് വൈകീട്ട് 5.30ന് പൂജവയ്പ്, 6.30ന് മദ്ദളകേളി, 23ന് വൈകീട്ട് 6.30ന് അക്ഷര ശ്ലോക സദസ്, 24ന് രാവിലെ 9ന് പൂജയെടുപ്പ് 10.30 മുതല്‍ സംഗീതാരാധന.
അയ്മുറി ചേലാട്ട് ശ്രീമൂകാംബിക ഭദ്രകാളി ക്ഷേത്രത്തില്‍ 22ന് വൈകീട്ട് 6ന് പൂജവയ്പ്, 23ന് രാവിലെ 9 മുതല്‍ മഹാസര്‍വ്വൈശ്വര്യപൂജ, 24ന് രാവിലെ 9ന് പൂജയെടുപ്പ്, പുല്ലുവഴി പാനേക്കാവ് ഭഗവതി ശാസ്താ ക്ഷേത്രത്തില്‍ 22ന് വൈകീട്ട് പൂജവയ്പ് 24ന് പൂജയെടുപ്പ്, വിദ്യാരംഭം.
ഇരിങ്ങോള്‍ നീലംകുളങ്ങര ക്ഷേത്രത്തില്‍ 22ന് വൈകീട്ട് 5.30ന് പൂജവയ്പ്പ്, 24ന് രാവിലെ 9ന് പൂജയെടുപ്പ്, വിദ്യാരംഭം, ആല്‍പ്പാറകാവ് ഭഗവതിക്ഷേത്രത്തില്‍ 22ന് വൈകീട്ട് 5 മുതല്‍ സംഗീത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന തുടര്‍ന്ന് ദീപാരാധനക്ക് ശേഷം പൂജവയ്പ്പ്, 23ന് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ അഖണ്ഡനാമജപം, ആയുധ പൂജ, 24ന് രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം, സംഗീതാരാധന.
പ്രളയക്കാട് മഹാവിഷ്ണു, ശിവക്ഷേത്രങ്ങളില്‍ 22ന് വൈകീട്ട് 6ന് പൂജവയ്പ്, 23ന് തിരുവോണമൂട്ട്, 24ന് രാവിലെ 8.30ന് സരസ്വതിപൂജ, 9ന് പൂജയെടുപ്പ്, തുടര്‍ന്ന് വിദ്യാരംഭം ഒക്കല്‍ മാതാ അമൃതാനന്ദമയി സത്സംഗ സമിതിയിലെ ശ്രീപദം സംഗീത വിദ്യാലയത്തിന്റെ 2-ാം വാര്‍ഷികാഘോഷവും സംഗീതോത്സവവും 24ന് രാവിലെ 10 മുതല്‍ നടക്കും. വാര്‍ഡ് മെമ്പര്‍ സിന്ധുശശി ഉദ്ഘാടനം ചെയ്യും.
അകനാട് കുട്ടുപൂറം മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 22ന് വൈകിട്ട് 5.30ന് പൂജവെയ്പ്പോടെ ആരംഭിക്കും. 24ന് രാവിലെ 9ന് പൂജയെടുപ്പ്, തുടര്‍ന്ന് വിദ്യാരംഭം.
ആവണംക്കോട് സരസ്വതി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 5 മണിക്ക് സര്‍വ്വൈശ്വര്യ പൂജ നടക്കും. അഡ്വടി.ആര്.രാമനാഥനാണ് യജ്ഞാചാര്യന്‍,നാളെ രാവിലെ 7ന് സംഗീതോത്സവം ആരംഭിക്കും. ഗാനരചയിതാവ് ആര്.കെ.ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. മുല്ലനേഴി ശിവദാസന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് വൈസ് പ്രസിഡന്റ് ടി.ആര്.വല്ലഭന് നമ്പൂതിരിപ്പാട് അദ്ധ്യക്ഷതവഹിക്കും. ഉപദേശകസമിതി സെക്രട്ടറി എന്‍.രാജേന്ദ്രന്, ദേവസ്വം മാനേജര്‍ ഒ.എ.മുരാരി എന്നിവര്‍ പ്രസംഗിക്കും. 24ന് വിജയദശമി ദിനത്തില്‍ വിദ്യാരംഭം, പൂജയെടുപ്പ് എന്നിവ നടക്കും. രണ്ടാം ദിവസം നടക്കുന്ന സംഗീതോത്സവം സിനിമാതാരം കലാശാല ബാബു ഉദ്ഘാടനം ചെയ്യും.
തമ്മനം കൂത്താപ്പാടി ശ്രീധര്‍മ്മശാസ്താ വിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 22ന് തുടങ്ങും. വൈകുന്നേരം 5ന് പൂജ വെയ്പ്പ്. തുടര്‍ന്ന് കൂത്താപ്പാടി ഭജന സംഘത്തിന്റെ ഭജന, 23ന് മഹാനവമി, 24ന് രാവിലെ 8ന് പൂജയെടുപ്പ്, വിദ്യാരംഭം.
പള്ളുരുത്തി പെരുമ്പടപ്പ് ഈരാളക്കശ്ശേരി ശ്രീഅന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ പൂജവെയ്പ്, 6.30ന് പ്രഭാഷണം, ശ്രീദേവി രാജഗോപാല്‍ നയിക്കും. നാളെ വൈകിട്ട് 6.30ന് പള്ളുരുത്തി എസ്വിഡി വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന. 24ന് രാവിലെ 8.30ന് പൂജയെടുപ്പ് 9ന് വിദ്യാരംഭം. തുടര്‍ന്ന് സരസ്വതീ പൂജ.
വൈറ്റില, പൂണിത്തുറ, മരട്, കുണ്ടന്നൂര്‍, നെട്ടൂര്‍, കുമ്പളം, പനങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ നൂറില്‍ പരം ക്ഷേത്രങ്ങളില്‍ നവരാത്രിയോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍ നടക്കും. ഇന്ന് വൈകുന്നേരം മാണ് ക്ഷേത്രങ്ങളില്‍ പൂജവയ്പ്പ് നടക്കുക. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുള്ള സരസ്വതീ മണ്ഡപങ്ങളിലായിരിക്കും പുസ്തകങ്ങള്‍ പൂജക്കായി സമര്‍പ്പിക്കുക. നവരാത്രിയോടനുബന്ധിച്ച് തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ പുജവെപ്പും, വിദ്യാരംഭവും നടക്കും. പനങ്ങാട് കാമോത്ത് ഭഗവതിക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ ഈ മാസം 15ന് തന്നെ ആരംഭിച്ചു. ഒമ്പതുദിവസങ്ങളിലും ക്ഷേത്രത്തില്‍ ദീപാരാധനയോടനുബന്ധിച്ച് സംഗീതാര്‍ച്ചന നടക്കും. ഇതോടൊപ്പം ദേവീ ഭാഗവത പാരായണവും നടന്നുവരുന്നുണ്ട്. ദുര്‍ഗ്ഗാഷ്ടമി ദിനമായ ഇന്ന് വൈകീട്ട് നൃത്തനൃത്തങ്ങളും നടക്കും. മഹാനവമി ദിവസമായ നാളെ ഭക്തിപ്രഭാഷണവും, സംഗീതാര്‍ച്ചനയും ഉണ്ടാവും, വിജയദശമി ദിനമായ ബുധനാഴ്ച രാവിലെ 9 മണിമുതലാണ് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കുക.
വിജയദശമിയോടനുബന്ധിച്ച് ആര്‍എസ്എസ് മരട് നഗറിന്റെ ആഭിമുഖ്യത്തില്‍ പദസഞ്ചനം ഉള്‍പ്പടെ വിവിധ പരിപാടികള്‍ നടക്കും. 24ന് നെട്ടൂര്‍ ലേക്-ഷോര്‍ ആശുപത്രി പരിസരത്തുനിന്നും റൂട്ട് മാര്‍ച്ച് നടക്കും.
ചൊവ്വര ശ്രീചിദംബരേശ്വര മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് പൂജവെയ്പ്പ്. നാമജപം, പ്രാര്‍ത്ഥന, പ്രദക്ഷിണം തുടങ്ങിയവയും ഇതോടൊപ്പം ഉണ്ടായിരിക്കും. നാളെ രാവിലെയും വൈകീട്ടും നവരാത്രി മണ്ഡപത്തില്‍ ക്ഷേത്രം മേല്‍ശാന്തി തുരുത്തേടത്ത് മന സുരേഷ് കുമാര്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഗ്രന്ഥപൂജ. വിജയദശമി ദിനത്തില്‍ രാവിലെ 7.30മുതല്‍ വിദ്യാമന്ത്രാര്‍ച്ചന, വിദ്യാരംഭം കുറിക്കല്‍, പൂജയെടുപ്പ് തുടര്‍ന്ന് മണിമന്ദിരം കൃഷ്ണകുമാറിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: