കാഞ്ഞങ്ങാട്:സംസ്ഥാനത്തെ അസംഘടിത മേഖലകളിലെ ക്ഷേമ പദ്ധതികളില്‍ അംഗത്വമെടുത്ത തൊഴിലാളികളെ വ്യാജന്മാരെന്ന് മുദ്രകുത്തുകയും പ്രസ്ഥാവനകളിറക്കുകയും ചെയ്യുന്നതിലൂടെ തൊഴിലാളികളുടെ വിശ്വാസം നഷ്ടപ്പെടുത്താനും ക്ഷേമനിധി ബോര്‍ഡുകളുടെ വിശ്വാസം തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ഭരണാധികാരികളും ചില ഉദ്യോഗസ്ഥ മേധാവികളും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കാസര്‍കോട് ജില്ലാ ചെങ്കല്‍ – കരിങ്കല്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ കമ്മിറ്റി ആരോപിച്ചു. അര്‍ഹതയില്ലാത്തവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കുമ്പോള്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതാണ്. അല്ലാതെ നിലവിലുള്ള അംഗങ്ങളെ പുറത്താക്കുന്ന ഏകപക്ഷീയമായ നടപടികള്‍ അംഗീകരിക്കാന്‍ സാദ്ധ്യമല്ല. കേരളത്തിലെ അസംഘടിത മേഖലകളിലെ ഭൂരിഭാഗം തൊഴിലാളികളും വ്യത്യസ്ത ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ജോലിസ്ഥിരതയോ സ്ഥിരമായ വരുമാനമോ, ഇ എസ് ഐ ഇ പിഎഫ് പോലുള്ള നിയമ സംരക്ഷണമോ ഇല്ലാത്ത തൊഴിലാളികള്‍ പ്രായാധിക്യത്തില്‍ തുച്ഛമായ പെന്‍ഷനെങ്കിലും ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ക്ഷേമപദ്ധതിയില്‍ ചേര്‍ന്ന് അംശാദായം, അടക്കുന്നത്. അതുകൊണ്ടുതന്നെ ഒരു തൊഴിലാളി ഏതെങ്കിലും ഒരു ക്ഷേമപദ്ധതിയില്‍ ചേര്‍ന്ന് അംശാദായം അടക്കുന്നത്. ഒരു തൊഴിലാളി ഏതെങ്കിലും ഒരു ക്ഷേമപദ്ധതിയില്‍ മാത്രമേ അംഗത്വമെടുക്കാന്‍ പാടുള്ളൂ എന്ന ഒരു പൊതുമാനദണ്ഡമാണ് കഴിഞ്ഞ കാലമത്രയും അസംഘടിത മേഖലകളിലെ ക്ഷേമനിധി ബോര്‍ഡുകള്‍ സ്വീകരിച്ചിരുന്നത്. ഇത്തരമൊരു പൊതുധാരണയുടെ അടിസ്ഥാനത്തില്‍ മിക്ക ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രാരംഭഘട്ടത്തില്‍ ബോര്‍ഡുകളെ നിലനിര്‍ത്താന്‍ ബോര്‍ഡ് അധികൃതരും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളും ആത്മാര്‍ത്ഥമായ പരിശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് തൊഴിലാളി സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. എന്നാല്‍ ഇങ്ങനെയുള്ള തൊഴിലാളികളെ വ്യാജന്മാരെന്ന് ചിത്രീകരിക്കുകയും രാജ്യദ്രോഹകുറ്റം ചെയ്തവരോടെന്നപോലെ നികൃഷ്ടമായി പെരുമാറുന്നതും സാമൂഹ്യ സേവന പ്രവര്‍ത്തനം നടത്തുന്ന തൊഴിലാളി സംഘടനകളെ അധിക്ഷേപിക്കുന്നതും ക്ഷേമനിധി ബോര്‍ഡുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് തന്നെ വിരുദ്ധവുമാണ്. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് സ്വകാര്യ ഉടമകളില്‍ നിന്നും ലഭിക്കേണ്ടതായ കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇടതു സര്‍ക്കാരിണ്റ്റെ കാലത്ത് വര്‍ദ്ധിപ്പിച്ച മരണാനന്തര ആനുകൂല്യങ്ങള്‍പോലും ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. പകരം ക്ഷേമനിധി ബോര്‍ഡിണ്റ്റെ നിക്ഷേപം പൊതുഖജനാവിലേക്ക് മാറ്റാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കാലാകാലങ്ങളിലായി ക്ഷേമനിധി ബോര്‍ഡുകളിലെ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് മാറി മാറി വരുന്ന ഭരണകക്ഷിക്കാരാണ്. നിയമനങ്ങള്‍ എംപ്ളോയ്മെണ്റ്റ് എക്സ്ചേഞ്ച് വഴിയാക്കുകയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യണം. ക്ഷേമനിധി ബോര്‍ഡുകള്‍ തീര്‍ത്തും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായിരിക്കണം. അല്ലാതെ സര്‍ക്കാരിന് പണമുണ്ടാക്കാനുള്ള ഏജന്‍സിയായി അധഃപതിച്ചുകൂടെന്നും ബിഎംഎസ് അഭിപ്രായപ്പെട്ടു. ക്ഷേമനിധി ബോര്‍ഡിണ്റ്റെ തൊഴിലാളി വിരുദ്ധവും നിഷേധാത്മകവുമായ നടപടികള്‍ക്കെതിരെ നവംബര്‍ ൧ന് തിരുവനന്തപുരത്തുള്ള ക്ഷേമബോര്ഡിണ്റ്റെ ചീഫ് ഓഫീസിനു മുന്നില്‍ ബിഎംഎസ് ആഭിമുഖ്യത്തിലുള്ള കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന് ധര്‍ണ്ണ നടത്തുമെന്നും ഫെഡറേഷന് സെക്രട്ടറി വി വി ബാലകൃഷ്ണന്, യൂണിയന് ജനറല്‍ സെക്രട്ടറി ടി കൃഷ്ണന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: