ന്യൂദല്‍ഹി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയാനുള്ള 1997ലെ ‘വിശാഖ’ മാര്‍ഗരേഖ നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി പ്രൊഫഷണല്‍ സ്ഥാപനങ്ങളിലടക്കം പ്രത്യേക സമിതികള്‍ രൂപീകരിക്കണം. സ്ത്രീകളായിരിക്കണം ഈ സമിതികളുടെ തലപ്പത്തെന്നും കോടതി നിര്‍ദ്ദേശിച്ചു.
രണ്ട് മാസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. തൊഴിലിടങ്ങളിലെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന്ന് വിധേയരാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത് അടക്കുമുള്ള വ്യവസ്ഥകളാണ് വിശാഖ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇത് നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് വീണ്ടും കോടതിയുടെ നിര്‍ദ്ദേശം.
എല്ലാ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: