ദമാസ്ക്കസ്: ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍ വീണ്ടും ആക്രമണ പരമ്പര. സിറിയന്‍ പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്ത മാരിറ്റ് അല്‍ നുമാന് പട്ടണത്തില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 49 പേര് കൊല്ലപ്പെട്ടു. ഇതില്‍ 23 പേര് കുട്ടികളാണ്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
സ്ത്രീകളും കുട്ടികളും അഭയാര്‍ത്ഥികളായി താമസിക്കുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സിറിയയിലെ ഒരു പ്രധാന ആരാധനാലയവും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനാണ് പ്രക്ഷോഭകാരികള്‍ സര്‍ക്കാര്‍ സേനയെ തുരത്തി തന്ത്രപ്രധാനമായ ഈ പട്ടണം പിടിച്ചെടുത്തത്.
തുര്‍ക്കിയോട് അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത് ഇതിനുശേഷം സിറിയന്‍ സേന ശക്തമായ ആക്രമണമാണ് നടത്തുന്നത്. സിറിയന്‍ തലസ്ഥാനമായ ദമാസ്ക്കസിനും അലപ്പോയ് നഗരത്തിനുമിടയിലാണ് മാരിറ്റ് അല്‍ നുമാന് പട്ടണം സ്ഥിതി ചെയ്യുന്നത്. സ്ഫോടനം നടന്ന സ്ഥലത്തുവെച്ചുതന്നെ 32 പേര് മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതിനിടെ പ്രക്ഷോഭം ആരംഭിച്ച് പത്തൊമ്പതുമാസം പിന്നിടുമ്പോള്‍ സിറിയയില്‍ സാധാരണക്കാരായ 28,000 ത്തോളം പേരെ കാണാതായിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഏകദേശം 3000 ത്തോളം പേരാണ് കൊല്ലപ്പെട്ടതെന്നും സംഘടന ചൂണ്ടിക്കാട്ടി.
അതേസമയം സിറിയയിലെ പ്രതിസന്ധിക്ക് പരിഹാരം വെടിനിര്‍ത്തലും സ്വതന്ത്ര തെരെഞ്ഞടുപ്പുമെന്ന് ഇറാന് പ്രസിഡന്റ് അഹമദി നെജാദ് വ്യക്തമാക്കിയിരുന്നു.19 മാസം നീണ്ട രക്തരൂക്ഷിത സാഹചര്യങ്ങള്‍ക്ക് ഇതിലൂടെ സമാധാനപരമായ അവസാനമുണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സെജ്ജാദ് വ്യക്തമാക്കി.
ബലിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് അടുത്താആഴ്ച മുതല്‍ വെടിനിര്‍ത്തലിന് ഉത്തരവിട്ടരായി സിറിയന്‍ ഭരണ കൂടം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിലേക്ക് യുദ്ധം പടരാനുള്ള സാഹചര്യം കണക്കിലെടുത്തു യു എന്‍ സമാധാന സംഖ്യസേന സിറിയയുടെ പ്രദേശങ്ങളെല്ലാം സന്ദര്‍ശനം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: