മട്ടാഞ്ചേരി/പള്ളുരുത്തി: മട്ടാഞ്ചേരി സബ് ആര്‍ടി ഓഫീസ് അധികൃതര്‍ നടത്തിയ വാഹനപരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. മതിയായ രേഖകളില്ലാത്ത 34 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 21,150 രൂപ പിഴ ഈടാക്കുകയും ചെയ്തു. ശരിയായ റിക്കാര്‍ഡുകളും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമില്ലാതെ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ക്കെതിരെ കേസെടുത്ത് റിപ്പയറിംഗിനായി നിര്‍ദ്ദേശം നല്കിയ വിട്ടയച്ചു.
കരുവേലിപ്പടി സബ് ആര്‍ടി ഓഫീസിലെ ഫീല്‍ഡ് ജീവനക്കാര്‍ നടത്തിയ വാഹനപരിശോധനയില്‍ വാഹനനികുതി അടക്കാതെ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന എട്ട് ഓട്ടോറിക്ഷകള്‍ പിടികൂടി. പിടികൂടിയ ഓട്ടോറിക്ഷകളില്‍ ശരിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹെല്‍മറ്റ് ശരിയാംവിധം ധരിക്കാത്ത ബൈക്ക് യാത്രികരെ ബോധവല്‍ക്കരണം നടത്തി വിട്ടയച്ചു. ടാക്സി, ഓട്ടോറിക്ഷകളില്‍ പരിധിയിലധികം വരുന്ന അലങ്കാരങ്ങള്‍ ഘടിപ്പിച്ചതിനും നിരവധി വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. വാഹനനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ വാഹന ഉടമകള്‍ക്ക് റോഡ് ടാക്സ് അടക്കുന്നതിനുവേണ്ടി ഡിമാന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും ടാക്സ് അടക്കാത്ത വാഹന ഉടമകള്‍ രേഖാമൂലം ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജോയിന്റ് ആര്‍ട്ടിഒ പി.സജിത്ത് അറിയിച്ചു.
ഇതിന് വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ക്ക് ജപ്തി ഉള്‍പ്പെടെയുള്ള റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നും വാഹനം കൈമാറ്റം ചെയ്യുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി ഓഫീസുകള്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കണം. വാഹനപരിശോധനയ്ക്ക് ജോയിന്റ് ആര്‍ടിഒ സജിത്ത്, ഷാജി മാധവന്, എഎംവിഐമാരായ പി.ഇ.റന്‍ഷിദ്, ജോഷി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: