കൊല്ലം: എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയന്റെയും ശാഖാ പ്രവര്‍ത്തകരുടെയും വനിതാസംഘം യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് കൊല്ലം താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും.
ശബരിമല മണ്ഡലകാലത്ത് പോലീസ്, വൈദ്യുതി ബോര്‍ഡ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, അഗ്നിശമനസേന, ജല അതോറിറ്റി, ആരോഗ്യവകുപ്പ് എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിലേക്ക് അടയ്ക്കുന്നത്. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാനോ ആനുകൂല്യങ്ങള്‍ നല്‍കാനോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ല എന്ന് യോഗം വിലയിരുത്തി.
സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ അവഗണനയ്ക്കും എതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് എസ്. അജുലാല്‍ അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എന്‍. രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
യൂണിയന് കൗണ്‍സിലര്‍മാരായ ഉളിയക്കോവില്‍ ശശി, ആനേപ്പില്‍ രമേഷ്, ഇരവിപുരം സജീവന്, വനിതാസംഘം പ്രസിഡന്റ് ഡോ. സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷന്, ഡോ. മേഴ്സി ബാലചന്ദ്രന്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ബി. പ്രതാപന്, ഭാരവാഹികളായ എസ്. ബിജുലാല്‍, വിനുരാജ് ഡി.എന്‍, സനിത്ത്രാജന്, ബിജോയ്, വിനോദ്.എസ്, ബൈജുലാല്‍, അഡ്വ. ഷാനുദിവാകര്, രാജീവന്.ആര്, സജി പേരൂര്‍, അനീഷ്കുമാര്‍, സന്തോഷ് കൈക്കുളങ്ങര എന്നിവര്‍ സംസാരിച്ചു. ശബരിമലയിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ കെഎസ്ആര്‍ടിസി ബസ്യാത്ര സൗജന്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന ധര്‍ണയില്‍ മുഴുവന്‍ പ്രവര്‍ത്തകരും എത്തിച്ചേരണമെന്ന് യൂണിയന് സെക്രട്ടറി എന്‍. രാജേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: