ചാത്തന്നൂര്‍: മുഖത്തലയില്‍ ഫോണ്‍ ഉപഭോക്താക്കളെ ബി.എസ്.എന്‍.എല്‍ ഓഫീസ് ജീവനക്കാര്‍ വട്ടം കറക്കുന്നതായി പരാതി. ടെലഫോണ്‍-ഇന്റര്‍നെറ്റ് സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണുന്നതില്‍ ജീവനക്കാര്‍ വീഴ്ച വരുത്തുന്നതായാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.
പ്രദേശത്ത് ബ്രോഡ്ബാന്റ് സേവനം കാര്യക്ഷമമല്ലാതായിട്ട് മാസങ്ങളായി. എന്നിട്ടും അധികൃതര്‍ക്ക് യാതൊരു അനക്കവുമില്ല. കണ്ണനല്ലൂര്‍, ചേരീക്കോണം, പാങ്കോണം, മുഖത്തല, കള്ളിക്കാട്, വടക്കേമുക്ക് എന്നീ പ്രദേശങ്ങളില്‍ നിന്നെല്ലാം ബി.എസ്.എന്‍.എല്‍ സേവനത്തില്‍ അതൃപ്തി അറിയിച്ച് ഉപഭോക്താക്കള്‍ നിരന്തരം പരാതിപ്പെട്ടാലും പരിഹാരമുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. എക്സ്ചേഞ്ചിലെ എസ്.ഡി.ഇയുടെ ഭാഗത്തു നിന്നും ടി.ടി.എയുടെ ഭാഗത്തുനിന്നും പരാതി പരിഹരിക്കുന്നതില്‍ പലപ്പോഴും വീഴ്ചയുണ്ടായിട്ടുണ്ട്. ബ്രോഡ്ബാന്റ് സേവനത്തെപ്പറ്റി കംപ്ലയിന്റ് ബുക്കിംഗ് സംവിധാനത്തില്‍ പരാതിപ്പെടുന്നവരുടെ പരാതികള്‍ പോലും വീട്ടിലെത്തി നോക്കാതെ എക്സ്ചേഞ്ചിലിരുന്ന് തീര്പ്പുകല്പിച്ച് പരാതി പരിഹരിച്ചതായി രേഖപ്പെടുത്തുകയാണ് ഇവരുടെ പതിവത്രെ. ടെലഫോണുകള്‍ പ്രവര്‍ത്തനം നിലച്ചാലും കൃത്യമായി നടപടിയുണ്ടാകുന്നില്ല. നേരത്തെ തന്നെ നിരവധി പരാതികള്‍ ഈ എക്സ്ചേഞ്ചിനെപ്പറ്റിയുണ്ടായിട്ടുണ്ട്. എക്സ്ചേഞ്ചില്‍ നേരിട്ടെത്തി പരാതി പറഞ്ഞാല്‍ പോലും പരാതി പരിഹരിക്കാന്‍ മൂന്നു ദിവസത്തിലേറെ സമയമെടുക്കുന്നു.
ലൈനില്‍ വന്നു ജോലി ചെയ്യുന്ന ജീവനക്കാര്‍ പലരും, തോന്നും പോലെയാണ് പരാതി പരിഹരിക്കാന്‍ വീടുകളില്‍ എത്തുന്നത്. അതാത് ദിവസം പരാതി പരിഹരിക്കാതെ കൂട്ടിവച്ച ശേഷം രണ്ടും മൂന്നും ദിവസമാകുമ്പോഴാണ് ജീവനക്കാര്‍ പലപ്പോഴും പരാതികള്‍ ശരിയായി പരിഹരിക്കുന്നത്. കംപ്ലയിന്റ് ബുക്കില്‍ പരാതിയെഴുതാന്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഇവിടുത്തെ ജീവനക്കാരുടെ പോലും ആക്ഷേപം കേള്‍ക്കേണ്ടി വരുന്നുണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: