പറവൂര്‍: സംരക്ഷണമെന്ന പേരില്‍ പണം കൊടുത്ത് വയ്ക്കുന്ന വാഹനങ്ങള്‍ പറവൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെയിലും മഴയുമേറ്റ് നശിക്കുന്നു.
ഇരുചക്രവാഹനങ്ങളുടെയും മറ്റു വാഹനങ്ങളുടെയും ഭാഗങ്ങള്‍ സ്ഥിരമായി വെയിലും മഴയും കൊണ്ട് നശിക്കുന്നതായാണ് പരാതി. റെയില്‍വെ സ്റ്റേഷന് മുന്നില്‍ തുറസായ സ്ഥലത്താണ് രാവിലെ മുതല്‍ രാത്രി വൈകുംവരെ ഇരുചക്രവാഹനങ്ങളും കാറുകളുമടക്കം നിരത്തിയിട്ടിരിക്കുന്നത്. സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യാനെത്തുന്നവരുടെ വാഹനങ്ങളാണ് ഇത്തരത്തില്‍ നശിക്കുന്നത്.
കൊല്ലത്തും തിരുവനന്തപുരത്തും ജോലിക്കായി പോകുന്നവര്‍ക്ക് വാഹനങ്ങള്‍ സുരക്ഷിതമായി വയ്ക്കാന്‍ മറ്റുസ്ഥലമില്ല. വേറെ ഒരു മാര്‍ഗമില്ലാത്തതുകൊണ്ട് ഇവിടെ വാഹനം വച്ചിട്ടു പോകുകയേ നിവൃത്തിയുള്ളൂ എന്നാണ് സ്ഥിരം ട്രെയിന്‍ യാത്രികര്‍ പറയുന്നത്. എന്നാല്‍ പരാതി ഏറെക്കാലമായി ഉണ്ടെങ്കിലും റെയില്‍വെ അധികൃതര്‍ തങ്ങളൊന്നും അറിഞ്ഞില്ല എന്ന മട്ടിലാണ്. മരങ്ങളുടെ താഴെ വരെയാണ് സ്ഥലമില്ലാത്തതിനാല്‍ ഇപ്പോള്‍ വാഹനങ്ങള്‍ വയ്ക്കുന്നത്. ഇവയുടെ ശിഖരങ്ങള്‍ ഒടിഞ്ഞു വീണ് വാഹനങ്ങള്‍ക്ക് നാശനഷ്ടം വന്നാല്‍ ആരു നഷ്ടപരിഹാരം തരുമെന്ന ചോദ്യത്തിനും റെയില്‍വേക്കോ കരാറുകാര്‍ക്കോ മറുപടിയില്ലത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: