കോട്ടയം: കെഎഫ്ബി കോട്ടയം ജില്ലാ യൂണിറ്റിന്റേയും സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഒളശ്ശ അന്ധവിദ്യാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വൈറ്റ് കെയ്ന്‍ ദിനാചരണം കുടമാളൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും കോട്ടയം റോട്ടറി ക്ലബ്ബിന്റെയും പ്ലാന്റേഷന് കോര്പ്പറേഷന് കോട്ടയത്തിന്റെയും സഹകരണത്തോടെ 15ന് ആഘോഷിക്കും. ഉച്ചയ്ക്ക് 1.30ന് തിരുനക്കര ഗാന്ധിപ്രതിമയുടെ സന്നിധിയില്‍നിന്നും വൈറ്റ് കെയ്ന്‍ റാലി ആരംഭിക്കും. കോട്ടയം നഗരസഭ വികസന സമിതി ചെയര്‍മാനും, കോട്ടയം സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ മെമ്പറുമായ അഡ്വ. അനില്‍ ഐക്കര റാലി ഫ്ളാഗ് ഓഫ് ചെയ്യും. റാലിയെ തുടര്‍ന്ന് ഉച്ചയ്ക്ക് 3ന് കുടമാളൂര്‍ ഗവ.എച്ച്എസ്എസ് ല്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ. സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ആര്‍ടിഒ ടി.ജെ.തോമസ് ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് കെ.കൃഷ്ണകുമാരി ടീച്ചര്‍ കാഴ്ചയില്ലാത്തവര്‍ക്കായി കോട്ടയം റോട്ടറി ക്ലബ്ബ് സംഭാവന ചെയ്ത വൈറ്റ് കെയ്ന്‍ വിതരണം ചെയ്യും. ഒളശ്ശ ഗവ.ബ്ലൈന്‍ഡ് സ്കൂള്‍ ഹെഡ്മാസ്റ്റര് ഇന്‍-ചാര്‍ജ് കുര്യന് ഇ.കെ. വൈറ്റ്കെയ്ന് നെക്കുറിച്ച് പേപ്പര്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: