പുനലൂര്‍: വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ കണ്സഷന് അനുവദിക്കുന്നില്ലെന്ന് പരാതി.
ഡീസല്‍ വിലവര്‍ദ്ധനവിന്റെ പേരിലാണ് കണ്സഷന് നിഷേധിക്കുന്നത് പതിവായിരിക്കുന്നത്. ഇതിനെതിരെ വിദ്യാര്‍ഥിയൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്ത്.
വിദ്യാര്‍ഥികള്‍ മിനിമം ചാര്‍ജ് നല്കി യാത്രചെയ്താല്‍ മതിയെന്ന നിലപാടിലാണ് പല സ്വകാര്യബസ് ജീവനക്കാരും. വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യബസുകളുമുണ്ട്. ഡീസല്‍ വില വര്‍ധിച്ചതോടെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോടു ചിറ്റമ്മനയമാണ് സ്വീകരിക്കാറുളളത്. ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധമറിയിച്ചിട്ടുണ്ട്.
എബിവിപി, കെഎസ്യു, എസ്എഫ്ഐ എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തു വന്നിട്ടുളളത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന നിലപാടാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കുളളത്. വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന സ്വകര്യ ബസുകള്‍ തടയുമെന്നും വിദ്യാര്‍ത്ഥിസംഘടനകള്‍ അറിയിച്ചിട്ടുണ്ട്. അഞ്ചല്‍ -പുനലൂര്‍, പുനലൂര്‍-പത്തനാപുരം റൂട്ടുകളിലാണ് വിദ്യാര്‍ഥികളെ സ്വകാര്യബസ് ജീ വനക്കാര്‍ ബുദ്ധിമുട്ടിക്കുന്നത്.
ചില സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോടു മോശമായി പൊരുമാറുന്നതായും പരാതിയുണ്ട്. വിദ്യാര്‍ഥികളെ പിടിച്ചു തളളുകയും വഴിയില്‍ ഇറക്കിവിടുകയും ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: