ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 16 പേര് മരിച്ചു. നാല്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദറാ ആദാം ഖേല്‍ മേഖലയിലെ സര്‍ക്കാര്‍ അനുകൂല സായുധ സംഘത്തിന്റെ ഓഫീസിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്.
താലിബാനെതിരേ യുദ്ധത്തിനായി രൂപം കൊണ്ടതാണ് ഈ സായുധസംഘം. പ്രദേശത്തെ ഒരു വാണിജ്യകേന്ദ്രത്തിന് സമീപമായിരുന്നു ഓഫീസ്. ഇവിടുത്തെ ഇരുപതോളം കടകള്‍ക്കും എട്ടു കാറുകള്‍ക്കും സ്ഫോടനത്തില്‍ കേടുപാടു പറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: