ന്യൂദല്‍ഹി: കേന്ദ്ര നിയമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ അരവിന്ദ് കെജ്രിവാളും കൂട്ടരും ജയില്‍ മോചിതരായി. ഖുര്‍ഷിദ് രാജിവയ്ക്കുന്നത് വരെ പാര്‍ലമെന്റിന് മുന്നിലെ തെരുവില്‍ പ്രക്ഷോഭം തുടരുമെന്ന് മോചിതനായ ശേഷം കേജ്രിവാള് പറഞ്ഞു.
അഴിമതിക്കാരനായ മന്ത്രിക്കെതിരായ സമരത്തില്‍ ചേരുവാന്‍ ഈ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്യുകയാണ്. അഴിമതി സാമ്രാജ്യത്തിന്റെ വീഴ്ചയുടെ തുടക്കം പാര്‍ലമെന്റ് പോലീസ് സ്റ്റേഷനില്‍ നിന്നായിരിക്കും.
ഈജിപ്തിലെ പോലെ അടുത്ത തഹ്രീര്‍ ചത്വരമായി പാര്‍ലമെന്റ് പോലീസ് സ്റ്റേഷന് മാറാന്‍ പോകുകയാണെന്നും കെജ്രിവാള് പറഞ്ഞു. സല്മാന് ഖുര്‍ഷിദിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാക്കിര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റ് എന്ന എന്‍.ജി.ഒയില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് കേജ്രിവാളിന്റെ ആരോപണം.
വികലാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനുള്ള സര്‍ക്കാര്‍ ഫണ്ട് ഖുര്‍ഷിദും ഭാര്യയും ദുരുപയോഗം ചെയ്യുന്നു എന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: