ഓരോ ശ്വാസോച്ഛ്വസത്തിലും ഈശ്വരനാമം നൃത്തം കളിക്കട്ടെ. ഈശ്വരനില്‍ ഈശ്വരനുവേണ്ടി , ഈശ്വരനോടൊപ്പം ഓരോ നിമിഷവും ജീവിക്കുക. ഇതാണ് ഞാനിവിടെ ഉയര്‍ത്തുന്ന പ്രശാന്തിപതാകയുടെ സന്ദേശം.
ദേവന്മാര് മനുഷ്യരൂപമെടുക്കാന് ആഗ്രഹിക്കുന്നത് മനുഷ്യര്‍ക്ക് സ്വായത്തമായ ബുദ്ധിശക്തി,വിവേകം, അനാസക്തി എന്നിവയിലൂടെ പരമസത്യത്തെ അന്വേഷിക്കാനാണ്. ആ സത്യമറിഞ്ഞാല്‍ പിന്നെ ഇഹപരലോകങ്ങളില്‍ മറ്റൊന്നും അറിയേണ്ടതായി അവശേഷിക്കയില്ല.
ഈശ്വരന് നിങ്ങള്‍ക്ക് പാര്‍ക്കാന്‍ തന്ന വാടകവീടാണ് ശരീരം. ഉടമസ്ഥന് അനുവദിക്കുന്നതുവരെ മാത്രമേ അവിടെ കഴിയാന്‍ പററൂ. ഉടമസ്ഥന് നന്ദിപറഞ്ഞുകൊണ്ട് ശ്രദ്ധയും ഭക്തിയുമാകുന്ന വാടക നല്‍കികൊണ്ട് വീട് പൊളിയും വരെ അവിടെ കഴിഞ്ഞുകൊള്ളുക.
ഇച്ഛാശക്തി ഉത്തമായ ഒരൗഷധമാണ്. നിങ്ങള്‍ അനശ്വരതയുടെ സന്താനമാണെന്നും ഈശ്വരാനുഗ്രഹത്തിന് പാത്രീഭൂതനാണെന്നും മനസ്സിലാക്കുമ്പോള്‍ ആ ഇച്ഛാശക്തി കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അനന്തസിദ്ധിദായകമായിത്തീരും.
അന്തര്ദായിയാ ഈശ്വരനെ ലോകമാകെ അലഞ്ഞാലും പിടികിട്ടുകയില്ല. ഏകാഗ്രതയോടെ പ്രേമവൈശ്യത്തോടെ അന്വേഷിച്ചാല്‍ ഉള്ളില്‍ ആ ദിവ്യപാദപതനശബ്ദം കേള്‍ക്കാം. എത്രയോ കാലമായി അമൂല്യമായ ഒരു നിധി ഉള്ളില്‍ ഒളിഞ്ഞിരിക്കയാണെന്ന സത്യം നിങ്ങളെ കോരിത്തരിപ്പിക്കും. ലോകത്തിന് ചൂടും വെളിച്ചവും കൊടുക്കുന്ന ആ അനന്തശക്തികേന്ദ്രം നിങ്ങളുടേതാണെന്നും നിങ്ങള്‍ അതിന്റേതാണെന്നും ഉള്ള അറിവ് എത്ര കണ്ട് ആവേശകരമല്ല.
സായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: