കോട്ടയം: തിരുനക്കര മഹാദേവന്റെ പള്ളിവേട്ടതറയിലെ ആല്മരത്തില് നാഗരൂപം തെളിഞ്ഞത് ഭക്തര്‍ക്ക് അത്ഭുതമായി. ഇന്നലെ രാവിലെ മുതല്‍ കാണപ്പെട്ട നാഗരൂപം ദര്‍ശിച്ച് സായൂജ്യമടയാന്‍ നിരവധി ഭക്തരാണ് ആല്‍ത്തറയ്ക്കു മുന്നിലെത്തിയത്. ആല്മരത്തില് അഞ്ചുതലയുള്ള സര്‍പ്പരൂപം ദൃശ്യമായത്. മഹാദേവക്ഷേത്രത്തിന് അഭിമുഖമായി ഒരു സര്‍പ്പരൂപവും വടക്കുകിഴക്കുവശത്തായി ഒരു സര്പ്പരൂപവുമാണ് പ്രത്യക്ഷപ്പെട്ടത്. വിവരം അറിഞ്ഞതോടെ ആയിരക്കണക്കിന് ഭക്തന്മാരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ആല്‍മരത്തിലെ അത്ഭുതത്തെ വന്ദിക്കാനും കാണിക്ക അര്‍പ്പിക്കാനും ഭക്തര്‍ തിരക്കുകൂട്ടി. മുല്ലപ്പൂമാലയും മഞ്ഞള്‍പ്പൊടിയും ചാര്‍ത്തി ആല്‍ത്തറയും ആല്‍മരവും അലങ്കരിച്ചു. ആല്‍ത്തറയില്‍ പണ്ടുമുതലെ സര്‍പ്പപ്രതിഷ്ഠയും പൂജയും നടന്നുവരുന്നതാണ്. ആല്‍ത്തറയില്‍ നിത്യവും വിളക്കുകൊളുത്തി ആരാധന നടത്തിയിരുന്നു. ആല്മരത്തില് പ്രത്യക്ഷപ്പെട്ട സര്‍പ്പരൂപം സര്‍പ്പദൈവങ്ങളുടെ സാന്നിദ്ധ്യമാണ് വിളിച്ചോതുന്നതെന്നാണ് പണ്ഡിതന്മാര് ചൂണ്ടിക്കാട്ടുന്നത്.
രാവിലെ മുതല്‍ സര്‍പ്പരൂപത്തെ ദര്‍ശിക്കാനായി എത്തുന്നവരുടെ തിരക്ക് രാത്രിയിലും അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഏറെ ബുദ്ധിമുട്ടി. സര്‍പ്പരൂപം ദൃശ്യമായതോടെ അന്തരീക്ഷത്തിലും ചില മാറ്റങ്ങള്‍ അനുഭവപ്പെട്ടതായി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: