ന്യൂദല്‍ഹി: സോണിയഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വധേര വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക്. അനധികൃതമായി കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം ശക്തമാകുകയും കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വധേര കൂടുതല്‍ വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്. ഫേസ് ബുക്കില്‍ മാംഗോ പീപ്പിള്‍ ഇന്‍ ബനാന റിപ്പബ്ലിക് എന്ന് പോസ്റ്റ് ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ത്യക്ക് ദരിദ്ര്യ രാജ്യം എന്ന് അര്‍ത്ഥം വരുന്ന വിശേഷണം നല്കിയ വധേര മാപ്പ് പറയണമെന്ന് അഴിമതിക്കെതിരെ ഇന്ത്യ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് പറഞ്ഞു. കേജ്രിവാളിന്റെ അടുത്ത അനുയായി കുമാര്‍ വിശ്വാസാണ് പോസ്റ്റിന്തിരെ രംഗത്തെത്തിയത്.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ളതിനാലാണ് വധേര ഇത്തരത്തിലൊരു പ്രസ്താവന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇന്ത്യയെ അപാമാനിക്കാന് കാരണം. വധേര രാജ്യത്തോട് മാപ്പ് പറയണമെന്നും കുമാര്‍ ആവശ്യപ്പെട്ടു.
റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി എല്‍ എഫുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടി നല്കുന്നതില് വധേര പരാജയപ്പെട്ടെന്നും അര്‍ദ്ധ സത്യങ്ങളും നുണകളുമാണ് വധേര വിശദീകരിച്ചതെന്നും കഴിഞ്ഞ ദിവസം അരവിന്ദ് കേജ്രിവാള് പറഞ്ഞു. എന്നാല്‍ കേജ്രിവാളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച വധേര തനിക്കെതിരായ ആരോപമങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയിരുന്നു. കേജ്രിവാള് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും വധേര കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതിനിടയിലാണ് വധേരക്കെതിരെ പുതിയ ആരോപണവുമായി അഴിമതി വിരുദ്ധസംഘം രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ഫേസ്ബുക്കിലെ പോസ്റ്റ് വിവാദമായതോടെ വധേര ഫേസ്ബുക്ക് ഉപയോഗം നിര്‍ത്തിവെച്ചു. വധേരയുടെ പ്രസ്താവന സാധാരണക്കാരെ കളിയാക്കുന്നതാണെന്ന് ബി ജെ പി ആരോപിച്ചു. എന്നാല്‍ തമാശകള്‍ ഉള്‍ക്കൊള്ളാതെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നവരാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും വധേര പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: