സൃഷ്ടിയുടെ സമയമാകുമ്പോള്‍ ഈശ്വരന് അത്യന്തസൂക്ഷ്മപദാര്ഥങ്ങളെ ഒത്തുകൂട്ടുന്നു. ആ പ്രഥമാവസ്ഥയില്‍ പരമസൂക്ഷ്മമായ പ്രകൃതിരൂ പകാരണത്തില് നിന്നു സ്വല്പം സ്ഥൂലമായി ഉണ്ടാകുന്ന പദാര്‍ഥമാണ് മഹത്തത്ത്വം. അതില്‍ നിന്ന് ഉണ്ടാകുന്ന കുറേക്കൂടി സ്ഥൂലമായത് അഹങ്കാരവും അഹങ്കാരത്തില്‍ നിന്ന് അല്പം കൂടി.
സ്ഥൂലവും ഭിന്നഭിന്നങ്ങളായ അഞ്ച് സൂക്ഷ്മ ഭൂതങ്ങളും, ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീഅഞ്ചു ജ്ഞാനേന്ദ്രിയങ്ങളും വാക്ക്, പാണി, പാദം, പായു, ഉപസ്ഥം എന്നീ അഞ്ചു കര്‍മേന്ദ്രിയങ്ങളും പതിനൊന്നാമത്തേതായ മനസ്സും ഉണ്ടാകുന്നു. ആ പഞ്ചതന്മാത്രകളില്‍ നിന്ന് അനേകം സ്ഥൂലാവസ്ഥകളെപ്രാപിച്ച്, ക്രമത്തില്‍ നമുക്കു പ്രത്യക്ഷവിഷയങ്ങളാകുന്ന അഞ്ചു സ്ഥൂലഭൂത 15 തത്ത്വദര്‍ശി – പരമാണു, പ്രകൃതി എന്നിവയെ സാക്ഷാത്കരിച്ചയാള്‍ അവയില്‍ നിന്ന് അനേകവിധത്തിലുള്ള വൃക്ഷലതാദികളും അവയില്‍ നിന്ന് അന്നവും, അന്നത്തില്‍ നിന്ന് വീര്യവും വീര്യത്തില്‍ നിന്ന് ശരീരവും ഉണ്ടാകുന്നു. എന്നാല്‍ ആദ്യത്തെ സൃഷ്ടി മൈഥുനഫലമല്ല. എന്തെന്നാല്‍ ഈശ്വരന് സ്ത്രീപുരുഷന്മാരുടെ ശരീരങ്ങളെ നിര്‍മിച്ച്, ജീവസംയോഗമുണ്ടാക്കിയതിനു ശേഷമേ മൈഥുനഫലമായ സൃഷ്ടി ഉണ്ടാകുന്നുള്ളൂ. കാണുമ്പോള്‍ വിദ്വാന്മാര്‍ക്കുകൂടി ആശ്ചര്യജനകമായ വിധത്തില്‍ എത്ര ജ്ഞാനപൂര്‍വകമായ സൃഷ്ടിയാണ് മനുഷ്യശരീരമെന്നു നോക്കുക.
അന്തര്ഭാഗത്തില് അസ്ഥികൂടം, നാഡികളുടെ ബന്ധനം, മാംസംകൊണ്ടുള്ള പൊതിയല്‍, ചര്‍മംകൊണ്ടുള്ള ആവരണം. പ്ലീഹ, യകൃത്ത്, ശ്വാസകോശം മുതലായവയുടെ സ്ഥാപനം ജീവസം യോജനം ശിരസ്സാകുന്ന മൂലത്തിന്റെ നിര്‍മ്മാണം, രോമം നഖം മുതലായവയുടെ സ്ഥാപനം നനുത്തനൂല്പോലെ അത്യന്തസൂക്ഷ്മങ്ങളായ ഞരമ്പുകളെക്കൊണ്ടുള്ള നേത്രനിര്മാണം, ഇന്ദ്രിയമാര്ഗങ്ങളുടെ നിവേശനം, ജാഗ്രത്സ്വപ്നസുഷുപ്തികളാകുന്ന അവസ്ഥകളെ ജീവന് അനുഭവിക്കുന്നതിനുള്ള സ്ഥാനവിശേഷങ്ങളുടെ നിര്‍മാണം, സകലധാതുക്കളുടേയും വിഭാഗീകരണം, ഇവയുടെ കലാകൗശല പൂര്‍വമായ സ്ഥാപനം മുതലായ അത്ഭുതസൃഷ്ടി ചെയ്യാന്‍ ഈശ്വരനല്ലാതെ മറ്റാര്‍ക്കു കഴിയും? കൂടാതെ വിവിധ രത്നങ്ങളോടും ധാതുക്കളോടും കൂടിയ ഭൂമിയുടെ സൃഷ്ടി. വടവൃക്ഷം തുടങ്ങി അനേകം മരങ്ങളുടെ വിത്തുകളിലുള്ള അതിസൂക്ഷ്മമായ രചനാവിശേഷങ്ങള്‍. പച്ച, വെളുപ്പ്, ചുവപ്പ്, കറുപ്പ്, ചിത്രവര്‍ണം മുതലായ ഏറ്റക്കുറവുള്ള നിറങ്ങളോടുകൂടിയ ഇലകള്‍, പൂക്കള്‍, കായ്കനികള്‍, കിഴങ്ങുകള്‍, എന്നിവയുടെ നിര്‍മാണം, മധുരം, ലവണം, എരി, ചവര്‍പ്പ്, കയ്പ്, പുളി മുതലായ വിവിധരസങ്ങളോടും, വിവിധസുഗന്ധങ്ങളോടും കൂടിയ ഇലകള്‍, പൂക്കള്‍, കായ്കനികള്‍, കിഴങ്ങുകള്‍, വേരുകള്‍ മുതലായവയുടെ സൃഷ്ടി സൂര്യന്, ചന്ദ്രന്, ഭൂമി മുതലായ അനേകകോടി ലോകങ്ങളുടെ നിര്‍മാണം, ധാരണം, ഭ്രമണം, നിയന്ത്രണം മുതലായ പ്രവൃത്തികള്‍ നടത്തുവാന്‍ ഈശ്വരന ല്ലാതെ മറ്റാര്‍ക്കും ആവുകയില്ല. ഒരു വസ്തുവിനെ കണ്ടാല്‍ രണ്ടുതരം ജ്ഞാനമുണ്ടാകും. അതിന്റെ രൂപജ്ഞാനവും, നിര്‍മാണം കണ്ട് നിര്മാതാവിനെപ്പറ്റിയുള്ള ജ്ഞാനവും. കാട്ടില്‍ നിന്ന് ഒരുവന് സ്വര്‍ണാഭരണം കിട്ടുന്നു. അതു സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെന്നും, ബുദ്ധിമാനായ സ്വര്ണ്ണപ്പണിക്കാരന് ഉണ്ടാക്കിയ താണെന്നും അയാള്‍ക്ക് മനസ്സിലാകുന്നു. ഇങ്ങനെ നാനാതരത്തിലുള്ള ഈ സൃഷ്ടിയില്‍ കാണുന്ന വിവിധ രചനാവിശേഷങ്ങള്‍ അതിന്റെ നിര്‍മാതാവായ ഈശ്വരന്റെ അസ്തിത്വം സമര്‍ഥിക്കുന്നു.
മഹര്‍ഷി ദയാനന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: