മുംബൈ: ഏഴായിരം കോടി രൂപയുടെ ജലസേചന പദ്ധതി അഴിമതിയില്‍ 45 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വീരാജ് ചൗഹാന് ഉത്തരവിട്ടു. വിദര്‍ഭ ഇറിഗേഷന്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. വിദര്‍ഭയിലെ വിവിധ ജലസേചന പദ്ധതികളുടെ നോഡല്‍ ഏജന്‍സിയായിരുന്നു ഇത്. അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
വിദര്‍ഭയിലെ കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ ജലമെത്തിക്കാന്‍ കനാലുകള്‍, ഡാമുകള്‍ എന്നിവ നിര്‍മിക്കുന്ന പദ്ധതികളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഉയര്‍ന്ന തുകക്കാണ് കരാറുകള്‍ നല്‍കിയതെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാറിന് രാജിവെക്കേണ്ടിവന്നിരുന്നു. 1999-2009 കാലയളവില്‍ അദ്ദേഹം ജലവിഭവമന്ത്രിയായിരുന്ന സമയത്താണ് അഴിമതി നടന്നത്. 32 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. വ്യക്തമായ ധാരണയില്ലാതെയാണ് പദ്ധതിക്ക് വിഐഡിസി പച്ചക്കൊടി കാട്ടിയത്.
ചീഫ് സെക്രട്ടറിയും ധനകാര്യ മന്ത്രാലയത്തിലെയും കൃഷിമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ കൗണ്‍സിലില്‍ ഉണ്ടായിരുന്നു. പദ്ധതിയില്‍ ഒപ്പുവെച്ചത് അന്ന് മന്ത്രിയായിരുന്ന അജിത് പവാറാണെന്ന് രേഖകളില്‍ വ്യക്തമായിരുന്നു. കൗണ്‍സില്‍ ഡയറക്ടറാണ് ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് അജിത് പവാറിനെ ഇപ്പോഴും ചോദ്യംചെയ്തുവരികയാണ്.
ജലസേചനപദ്ധതിയുടെ അഴിമതിയെക്കുറിച്ച് സിഎജി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതരെ അന്വേഷണത്തിന് ഉത്തരവിടുന്നത്.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുഖ്യസഖ്യകക്ഷിയാണ് എന്‍സിപി. അഴിമതിയില്‍ അജിത് പവാറാണ് പൂര്‍ണ ഉത്തവാദിയെന്ന് മുംബൈ ഹൈക്കോടതി സിഎജി റിപ്പോര്‍ട്ട് പരിശോധിക്കവെ പറഞ്ഞിരുന്നു.
അന്വേഷണം നടത്താനുള്ള ഉത്തരവ് ഇരുകക്ഷികള്ക്കുമിടയില് പുതിയ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നാണ് എന്‍സിപി നേതാവ് ശരത് പവാറിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: