പാലാ : പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 3-ാം തീയതി ആരംഭിച്ച പതിനൊന്നാമത് റവന്യൂ ജില്ലാ കായികമേളയില്‍ 102 പോയിന്റോടെ ചങ്ങനാശ്ശേരി വിദ്യാഭ്യാസ ഉപജില്ല ഒന്നാംസ്ഥാനം നേടി. 82 പോയിന്റോടെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല രണ്ടാംസ്ഥാനവും 72 പോയിന്റോടെ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസജില്ല മൂന്നാംസ്ഥാനവും നേടി.വൈക്കം -63 പോയിന്റ്, ഈരാറ്റുപേട്ട -54, കറുകച്ചാല്‍-46, കുറവിലങ്ങാട് -43, പാലാ-39, കോട്ടയം വെസ്റ്റ് – 36, പാമ്പാടി-26, ഏറ്റുമാനൂര്‍- 24, രാമപുരം -20, കൊഴുവനാല്‍-16 എന്നീ ക്രമത്തില്‍ പോയിന്റുകള്‍നേടി. ഗ്രൂപ്പിനങ്ങളില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 32 പോയിന്റും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 18 പോയിന്റും ചങ്ങനാശ്ശേരി ഒന്നാംസ്ഥാനവും ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ 32 പോയിന്റും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 13 പോയിന്റും നേടി കാഞ്ഞിരപ്പള്ളി രണ്ടാംസ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 പോയിന്റും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 22 പോയിന്റും നേടി ചങ്ങനാശ്ശേരി ഒന്നാംസ്ഥാനവും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 പോയിന്റും സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 17 പോയിന്റും നേടി കോട്ടയം ഈസ്റ്റ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ബോയ്സിന്റെ ക്രിക്കറ്റില്‍ പാലാ വിദ്യാഭ്യാസജില്ല ഒന്നാംസ്ഥാനവും കാഞ്ഞിരപ്പള്ളി രണ്ടാംസ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരത്തില്‍ പാലാ ഒന്നാംസ്ഥാനവും കാഞ്ഞിരപ്പള്ളി രണ്ടാംസ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ രാമപുരം ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി രണ്ടാംസ്ഥാനവും നേടി. ജുനിയര്‍ ആണ്‍കുട്ടികളുടെ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ രാമപുരം ഒന്നാം സ്ഥാനവും വൈക്കം രണ്ടാംസ്ഥാനവും നേടി.
പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാധാ.വി.നായര്‍ ഉദ്ഘാടനം ചെയ്തു.
പാലാ മുനിസിപ്പല്‍ ചെയര്‍ മാന്‍ കുര്യാക്കോസ് പടവന് അദ്ധ്യക്ഷനായ യോഗത്തില്‍ പാലാ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. മേളയുടെ ജനറല്‍ കണ്‍വീനറും കോട്ടയം വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടറും ആയ ജെസ്സി ജോസഫ് സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ നിര്‍മ്മലാജിമ്മി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജോജോ കുടക്കച്ചിറ, ജിമ്മി ജോസഫ്, സാബു എബ്രഹാം, പാലാ ഡി.ഇ.ഒ ഹന്‍സാ എം.സലിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി തോമസ് മാത്യു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: