കണ്ണൂറ്: കണ്ണൂറ് യൂണിവേഴ്സിറ്റിക്കുകീഴിലെ കോളേജ് യൂണിയനുകളിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വിത്യസ്ഥമായി ശക്തമായ മുന്നേറ്റം നടത്തി. കണ്ണൂറ് തോട്ടട എസ്.എന്‍.കോളേജില്‍ ൩ അസോസിയേഷനുകളും മട്ടന്നൂറ്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജില്‍ ൪ അസോസിയേഷനുകളും ഇരിട്ടി എം.ജി.കോളേജില്‍ ഒരു അസോസിയേഷനും പാനൂറ് ചെണ്ടയാട് എംജി കോളേജില്‍ ഒരു അസോസിയേഷനും ഒരു പ്രതിനിധിയും നേടിക്കൊണ്ടാണ് ജില്ലയില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. തോട്ടട എസ്എന്‍ കോളേജില്‍ യു.യു.സി സ്ഥാനത്തേക്ക് മത്സരിച്ച എബിവിപി സ്ഥാനാര്‍ത്ഥിക്ക് ൬൮൦ല് അധികം വോട്ടുലഭിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇരിക്കൂറ് സിബ്ഗ, ചെണ്ടയാട് എംജി എന്നിവിടങ്ങളില്‍ എബിവിപി ആദ്യമായാണ് നേട്ടം കൈവരിക്കുന്നത്. മത്സരിച്ച ജില്ലയിലെ മറ്റുകോളേജുകളിലും എബിവിപി സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും ഭിന്നമായി ഉയര്‍ന്ന വോട്ട് ലഭിച്ചു. ഇരിട്ടി എംജി കോളേജില്‍ എം.ഹരിപ്രസാദ്, എ.അശ്വിന് എന്നിവരും മട്ടന്നൂറ്‍ പിആര്‍എന്‍എസ്എസ് കോളേജില്‍ സി.അതുല്‍ അരവിന്ദ്, എന്‍.ബി.ആനന്ദ്, പി.വിപിന്‍കുമാര്‍, കെ.രാഹുല്റാം എന്നിവരുമാണ് എബിവിപി പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: