ചാലക്കുടിക്കടുത്ത് വെള്ളാഞ്ചിറയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ റെയില്‍ പാളത്തില്‍ തെങ്ങിന് തടികള്‍ ഇട്ടതിന് പിന്നില്‍ അട്ടിമറി ശ്രമമാണോ എന്ന സംശയമുയരുന്നത്, ഇത് ട്രെയിന്‍ ദുരന്തമുണ്ടാക്കാനുള്ള രണ്ടാമത്തെ ശ്രമമായതിനാലാണ്. കഴിഞ്ഞ ഞായറാഴ്ച തൃശ്ശൂരില്‍ റെയില്‍പ്പാളത്തില്‍ കരിങ്കല്ല് പെറുക്കി വെച്ച് അട്ടിമറി ശ്രമം നടന്നതും കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് റെയില്‍വേ ട്രാക്കില്‍നിന്നും ചൈനീസ് പടക്കങ്ങള്‍ കണ്ടെടുത്തതും അട്ടിമറി ശ്രമത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ഈ അട്ടിമറി ശ്രമങ്ങള്‍ പോലീസിന്റെ അന്വേഷണ രീതികള്‍ മനസ്സിലാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന സംശയവും ഉയരുന്നു. 2011 സപ്തംബറില്‍ കുമ്പളം കാസര്‍ഗോഡ് ട്രാക്കില്‍ മെയില്ക്കുറ്റികള് കൊണ്ടിട്ടത് ട്രെയിന്‍ പാളം തെറ്റിക്കാനായിരുന്നു എന്ന സംശയം ഉയര്‍ത്തിയിരുന്നു.
അതിനുശേഷം ചെറയത്തു സ്റ്റേഷനില്‍ വ്യാജ പൈപ്പ് ബോംബ് കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച വയറും രണ്ടു ബാറ്ററികളും സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
നാലടിനീളവും 65 കിലോ തൂക്കവും ഉള്ള തെങ്ങിന്‍തടികള്‍ സമീപത്തെ പറമ്പില്‍നിന്നും ചുമന്നാണ് വെള്ളാഞ്ചിറയില്‍ കൊണ്ടിട്ടതെന്നാണ് നിഗമനം. സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരെ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയില്‍ ട്രാക്കില്‍ തുടരെ തുടരെ ഈ വിധം അട്ടിമറി ശ്രമങ്ങള്‍ തുടരുമ്പോള്‍ ഇതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ ചികയേണ്ടതുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ കവര്‍ച്ചയും മോഷണവും പതിവാക്കിയിട്ടുണ്ടെങ്കിലും അവര്‍ എന്തിന് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നത് ദുരൂഹമാണ്. കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നുണ്ട്. വെള്ളിയാഴ്ച നാദാപുരത്ത് ബോംബ് നിര്‍മിച്ചത് കണ്ടെത്തിയിരുന്നു. രാഷ്ട്രീയ ശ്രദ്ധ വിവാദങ്ങളിലുമാണ്. ഹൈക്കോടതി നിരീക്ഷിച്ചതുപോലെ കൊടിയുടെ നിറമെന്തായാലും രാഷ്ട്രീയക്കാര്‍ക്ക് പ്രധാനം വോട്ട് ബാങ്കാണ്. ജനങ്ങളുടെ സുരക്ഷിതത്വമോ ആരോഗ്യസുരക്ഷയോ അല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: